Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കരുതെന്ന് പ്രകാശ് രാജ്, രാജീവ് രവി, ഡോ. ബിജു, റിമകല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, സച്ചിദാനന്ദന്‍, സേതു എന്നിവരടങ്ങിയ കത്ത് മുഖ്യമന്ത്രിക്ക് നല്‍കി

23 JULY 2018 11:56 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ ജേതാക്കളെ മറികടന്ന് മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കിയതിനെതിരെ രൂക്ഷവിമര്‍ശനം. ചലച്ചിത്ര പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ള 105 പേര്‍ രംഗത്തെത്തി. സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇവരെല്ലാവരും ചേര്‍ന്ന് സംയുക്ത പ്രസ്താവനയിറക്കി. ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യ അതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണിതെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു. 

മുഖ്യഅതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണ്ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകുമത്. അത്തരം ഒരു കീഴ്‌വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ അനുവര്‍ത്തിക്കരുതെന്ന് ഞങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. ചടങ്ങിലെ മുഖ്യ അതിഥികള്‍ മുഖ്യ മന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും മാത്രം ആയിരിക്കണം. അതിന് കോട്ടം തട്ടുന്ന തരത്തില്‍ ഒരു മുഖ്യഅതിഥിയെ ക്ഷണിക്കുന്ന രീതി ഒട്ടും നല്ല സന്ദേശമല്ല നല്‍കുന്നത്. ഈ രീതി അനുവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഇത് ദൂരവ്യാപകമായ ദോഷം ചെയ്യും. അതിനാല്‍ പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും അല്ലാതെ ഒരു മുഖ്യഅതിഥിയും ഉണ്ടാകരുത് എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സംയുക്തമായി ആവശ്യപ്പെടുന്നു.

സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. മലയാള സിനിമയിലെ കലാകാരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണിത്. അതുകൊണ്ടു ഈ പുരസ്‌കാരം അവര്‍ക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരിക പൂര്‍ണ്ണമായ ഒരു കലാ അന്തരീക്ഷത്തിലാണ്. ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന ഒരു പുരസ്‌കാര ചടങ്ങ് ആണ് കേരളത്തിലും ഉണ്ടാകേണ്ടത്. സാംസ്‌ക്കാരിക മന്ത്രിയുടെ സാനിധ്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

1. പ്രകാശ് രാജ് (അഭിനേതാവ്)
2. എന്‍ എസ് മാധവന്‍(എഴുത്തുകാരന്‍)
3. സച്ചിദാനന്ദന്‍ (എഴുത്തുകാരന്‍)
4. കെ. ജി. ശങ്കരപ്പിള്ള (എഴുത്തുകാരന്‍)
5. സേതു (എഴുത്തുകാരന്‍)
6. സുനില്‍ പി ഇളയിടം(എഴുത്തുകാരന്‍)
7. രാജീവ് രവി (സംവിധായകന്‍)
8. ഡോ.ബിജു (സംവിധായകന്‍)
9. സി വി ബാലകൃഷ്ണന്‍(എഴുത്തുകാരന്‍)
10. വെങ്കിടേഷ് രാമകൃഷ്ണന്‍ (ജേര്‍ണലിസ്റ്റ്)
11. കെ ഈ എന്‍ കുഞ്ഞഹമ്മദ് (എഴുത്തുകാരന്‍)
12. ബീനാ പോള്‍ (എഡിറ്റര്‍)
13. എം ജെ രാധാകൃഷ്ണന്‍ (ക്യാമറാമാന്‍)
14. ദീപന്‍ ശിവരാമന്‍ (നാടക സംവിധായകന്‍)
15. റിമ കല്ലിങ്കല്‍ (അഭിനേതാവ്)
16. ഗീതു മോഹന്‍ദാസ് (സംവിധായിക, അഭിനേതാവ്)
17. എം എന്‍ കാരശ്ശേരി (എഴുത്തുകാരന്‍)
18. ഡോ.പി.കെ.പോക്കര്‍ (എഴുത്തുകാരന്‍)
19. ഭാസുരേന്ദ്ര ബാബു (എഴുത്തുകാരന്‍)
20. സന്തോഷ് തുണ്ടിയില്‍ (ക്യാമറാമാന്‍)
21. പ്രിയനന്ദനന്‍ (സംവിധായകന്‍)
22. ഓ.കെ.ജോണി (നിരൂപകന്‍)
23. എം എ റഹ്മാന്‍(എഴുത്തുകാരന്‍) 
24. പ്രമോദ് തോമസ് (ശബ്ദ മിശ്രണം)
25. വിവേക് ആനന്ദ് (സൗണ്ട് ഡിസൈനര്‍)
26. സി. ഗൗരിദാസന്‍ നായര്‍ (ജേര്‍ണലിസ്റ്റ്)
27. പ്രകാശ് ബാരെ (അഭിനേതാവ, നിര്‍മ്മാതാവ്)
28. ശ്രുതി ഹരിഹരന്‍ (അഭിനേതാവ്)
29. സജിതാ മഠത്തില്‍ (അഭിനേതാവ്)
30.സിദ്ധാര്‍ത്ഥ് ശിവ (സംവിധായകന്‍, അഭിനേതാവ്)
31. കെ.ആര്‍.മനോജ് (സംവിധായകന്‍)
32. സനല്‍കുമാര്‍ ശശിധരന്‍ (സംവിധായകന്‍)
33. മനോജ് കാന (സംവിധായകന്‍)
34. സുദേവന്‍ (സംവിധായകന്‍)
35. ദീപേഷ് ടി (സംവിധായകന്‍)
36. ഷെറി (സംവിധായകന്‍)
37. വിധു വിന്‌സെന്റ്‌റ് (സംവിധായിക)
38. സജിന്‍ ബാബു (സംവിധായകന്‍)
39. വി.കെ.ജോസഫ് (നിരൂപകന്‍)
40. സി.എസ്.വെങ്കിടേശ്വരന്‍ (നിരൂപകന്‍)
41. ജി.പി.രാമചന്ദ്രന്‍ (നിരൂപകന്‍)
42. കമല്‍ കെ.എം (സംവിധായകന്‍)
43. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് (എഴുത്തുകാരന്‍)
44. എന്‍ ശശിധരന്‍(എഴുത്തുകാരന്‍)
45. കരിവെള്ളൂര്‍ മുരളി (എഴുത്തുകാരന്‍)
46. സഞ്ജു സുരേന്ദ്രന്‍ (സം വിധായകന്‍)
47. മനു (സംവിധായകന്‍)
48. ഷാഹിന നഫീസ (ജേര്‍ണലിസ്റ്റ്)
49. ഹര്‍ഷന്‍ ടി എം (ജേര്‍ണലിസ്റ്റ്)
50. സനീഷ് ഇ (ജേര്‍ണലിസ്റ്റ്)
51. അഭിലാഷ് മോഹന്‍ (ജേര്‍ണലിസ്റ്റ്)
52. ചെലവൂര്‍ വേണു (നിരൂപകന്‍)
53. മധു ജനാര്‍ദനന്‍ (നിരൂപകന്‍)
54. പ്രേം ചന്ദ് (ജേര്‍ണലിസ്റ്റ്)
55. ദീദി ദാമോദരന്‍ (തിരക്കഥാകൃത്ത്)
56. വി ആര്‍ സുധീഷ്(എഴുത്തുകാരന്‍)
57. സുസ്‌മേഷ് ചന്ത്രോത്ത് (എഴുത്തുകാരന്‍)
58. ഇ സന്തോഷ് കുമാര്‍ (എഴുത്തുകാരന്‍)
59. മനീഷ് നാരായണന്‍ (നിരൂപകന്‍)
60. ഷൈനി ജേക്കബ് ബെഞ്ചമിന്‍ (സംവിധായിക)
61. അന്‍വര്‍ അലി (കവി, ഗാനരചയിതാവ്)
62. എം.എസ്. ബനേഷ് (ജേര്‍ണലിസ്റ്റ്)
63. സജി പാലമേല്‍ (സംവിധായകന്‍)
64. പ്രേംലാല്‍ (സംവിധായകന്‍)
65. സതീഷ് ബാബുസേനന്‍(സംവിധായകന്‍)
66. സന്തോഷ് ബാബുസേനന്‍ (സംവിധായകന്‍)
67. മുഹമ്മദ് കോയ (സംവിധായകന്‍)
68. ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍ (സംവിധായകന്‍)
69. ജിജു ആന്റണി (സംവിധായകന്‍)
70. ഡേവിസ് മാനുവല്‍ (എഡിറ്റര്‍)
71. ശ്രീജിത്ത് ദിവാകരന്‍ (ജേര്‍ണലിസ്റ്റ്)
72. ബിജു മുത്തത്തി (ജേര്‍ണലിസ്റ്റ്)
73. പ്രതാപ് ജോസഫ് (സംവിധായകന്‍,
ക്യാമറാമാന്‍)
74. സുരേഷ് അച്ചൂസ് (സം വിധായകന്‍)
75. കണ്ണന്‍ നായര്‍ (അഭിനേതാവ്)
76. രാംദാസ് കടവല്ലൂര്‍ (നിരൂപകന്‍)
77. ഫാസില്‍ എന്‍.സി (സംവിധായകന്‍)
78. എസ്.ആനന്ദന്‍ (ജേര്‍ണലിസ്റ്റ്)
79. ജൂബിത് നമ്രടത്ത് (സംവിധായകന്‍)
80. വിജയന്‍ പുന്നത്തൂര്‍ (നിരൂപകന്‍)
81. അച്യുതാനന്ദന്‍ (അഭിനേതാവ്)
82. ബൈജു മേരിക്കുന്ന് (നിരൂപകന്‍)
83. ഉമേഷ് വള്ളികുന്ന് (നിരൂപകന്‍)
84. ജിതിന്‍ കെ.പി. (നിരൂപകന്‍)
85. റോസി തമ്പി (കവയിത്രി)
86. പവിശങ്കര്‍ (ഡിസൈനര്‍)
87. ബിജു മോഹന്‍ (നിരൂപകന്‍)
88. ഷാജി ഊരാളി (മ്യൂസിക്)
89. അനീസ് കെ മാപ്പിള (സംവിധായകന്‍)
90. റജിപ്രസാദ് (ക്യാമറാമാന്‍)
91. പി കെ രാജശേഖരന്‍ (ജേര്‍ണലിസ്റ്റ്)
92. രാധികാ സി നായര്‍(എഴുത്തുകാരി)
93. പി എന്‍ ഗോപീകൃഷ്ണന്‍( കവി,തിരക്കഥാകൃത്ത്)
94. അര്‍ച്ചന പദ്മിനി (അഭിനേതാവ്)
95. എസ് ആര്‍ പ്രവീണ്‍ (ജേര്‍ണലിസ്റ്റ്)
96.ശിവകുമാര്‍ കാങ്കോല്‍ (സംവിധായകന്‍)
97. ദിലീപ് ദാസ് (ഡിസൈനര്‍)
98. ബാബു കാമ്പ്രത്ത് (സംവിധായകന്‍)
99. സിജു കെ ജെ(നിരൂപകന്‍)
100.നന്ദലാല്‍ (നിരൂപകന്‍)
101. പി രാമന്‍ (കവി)
102. .ഉണ്ണി വിജയന്‍ (സംവിധായകന്‍)
103. അപര്‍ണ പ്രശാന്തി (നിരൂപക)
104.പി ജിംഷാര്‍ (എഴുത്തുകാരന്‍)
105.ബിജു ഇബ്രാഹിം (ഫോട്ടോഗ്രാഫര്‍)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (4 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (7 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (10 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (10 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends