കണക്കുകൂട്ടലുകളിൽ മുഴുകി കോൺഗ്രസ് പാർട്ടി ; കോൺഗ്രസിനും രാഹുൽഗാന്ധിക്കും വെല്ലുവിളിയുയർത്തി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്

പാർലമെന്റിൽ രാഹുൽ ഗാന്ധി നരേന്ദ്രമോദിയെ കെട്ടിപിടിച്ച് താരമായെങ്കിലും കോൺഗ്രസിന്റെ ഉള്ളിൽ ഇപ്പോളും ആശങ്കയുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറിക്കാൻ ആകുമോ എന്നത് കോൺഗ്രസിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. 150 സീറ്റുകളിൽ അധികം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിൽ മാത്രമേ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പ്രധാന മന്ത്രി കസേര എന്ന മോഹത്തിലേക്ക് എത്താനാകു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി കഴിഞ്ഞപ്പോൾ കണക്കുകൂട്ടലുകളിൽ മുഴുകിയിരിക്കുകയാണ് കോൺഗ്രസ് പാർട്ടി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുക എന്നതാണ് കോൺഗ്രസിന്റെ പ്രധാന വെല്ലുവിളി. രാഹുൽ ഗാന്ധിയെ പ്രധാന മന്ത്രിയാക്കണമെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകണം. അല്ലെങ്കിൽ മറ്റു കക്ഷികളുടെ ഭാഗത്ത് നിന്ന് സമ്മർദ്ദം ഉണ്ടായേക്കാം. ബിജെപിക്ക് നിലവിൽ 120 സീറ്റുകളാണ് ഉള്ളത്. ബിജെപിയും ശിവസേനയും തമ്മിലുള്ള വിള്ളലും കോൺഗ്രസ് മുതലാക്കാൻ ഒരുങ്ങുകയാണ്. ഇന്ദ്രഗാന്ധിയെ പ്രകീർത്തിച്ചുകൊണ്ട് ശിവസേന മുഖപത്രമായ സാമ്നയിൽ ലേഖനവും വന്നിരുന്നു.
https://www.facebook.com/Malayalivartha























