ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ലൈംഗിക ആരോപണം സിസിബിഐ അന്വേഷിക്കും

ഫ്രാങ്കോവിഷയം സഭ സീരിയസാകുന്നു. ഇന്ത്യയിലെ ലത്തീല്‍ കത്തോലിക്കാ ബിഷപ്പുമാരുടെ സമിതിയാണ് സിസിബിഐ. ജലന്ധര്‍ രൂപത ലത്തീന്‍ റീത്തില്‍ വരുന്നതിനാലാണ് സിസിബിഐ അന്വേഷണം നടത്തുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ അന്വേഷണത്തിന് ഒടുവില്‍ സഭാനേതൃത്വവും തയ്യാറെടുക്കുന്നു. കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) ആണ് അന്വേഷണത്തിന് തയ്യാറായിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ലത്തീല്‍ കത്തോലിക്കാ ബിഷപ്പുമാരുടെ സമിതിയാണ് സിസിബിഐ. ജലന്ധര്‍ രൂപത ലത്തീന്‍ റീത്തില്‍ വരുന്നതിനാലാണ് സിസിബിഐ അന്വേഷണം നടത്തുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന്റെ ഇന്ത്യയിലെ പ്രതിനിധി അപ്പസ്‌തോലിക്ക് നൂണ്‍ഷ്യോയ്ക്ക് സമര്‍പ്പിക്കുമെന്ന് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ഫസ്റ്റ് വൈസ് പ്രസിഡന്റും മാവേലിക്കര രൂപതാ അധ്യക്ഷനുമായ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അറിയിച്ചു. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടും. ഇക്കാര്യത്തില്‍ സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയഡോര്‍ മസ്‌ക്രീനാസുമായി താന്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പരസ്യമായ പ്രതികരണത്തിന് തയ്യാറായ ദേശീയതലത്തിലുള്ള ആദ്യ അധ്യക്ഷന്‍ കൂടിയാണ് മാര്‍ ഇഗ്‌നാത്തിയോസ്. ജലന്ധര്‍ ബിഷപ്പിന് എതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനമാണെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. എം. സൂസെപാക്യം നടത്തിയ പ്രസ്താവനയാണ് ഇക്കാര്യത്തില്‍ കേരളത്തിലെ സഭാനേതൃത്വത്തില്‍നിന്നും ഇതുവരെ വന്ന പ്രതികരണം.
https://www.facebook.com/Malayalivartha























