ലോറിക്ക് നേരെയുണ്ടായ കല്ലേറിനെത്തുടര്‍ന്ന് ക്ലീനര്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

ലോറിക്ക് നേരെയുണ്ടായ കല്ലേറിനെത്തുടര്‍ന്ന് ക്ലീനര്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലായി. കസബ പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കഞ്ചിക്കോട് ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചത്.
കോയമ്പത്തുര്‍ മേട്ടുപ്പാളയത്തുനിന്നും ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്.
ഡീസല്‍ വില, ഇന്‍ഷുറന്‍സ് പ്രീമിയം, ടോള്‍ നിരക്ക് എന്നിവ കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ലോറി ഉടമകളും തൊഴിലാളികളും സമരം നടത്തുന്നത്.
https://www.facebook.com/Malayalivartha























