മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന മീശ എന്ന നോവല്‍ വിവാദമായതിനെ തുടര്‍ന്ന് സംഘപരിവാര്‍ ഭീഷണി നേരിടുന്ന എഴുത്തുകാരന്‍ ഹരീഷിന് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള ഗവര്‍മെന്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല. മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥ ചിത്തനാകരുത്.ശക്തമായും ധീരമായും എഴുത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കള്‍ക്ക് അദ്ദേഹം നല്‍കേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മീശ എന്ന നോവലിലെ ചില ഭാഗങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് യോഗക്ഷേമസഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ സംഘപരിവാറും എത്തി. തൃപ്പൂണിത്തുറയില്‍ മാതൃഭൂമിയുടെ ബുക്ക് സ്റ്റാള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വിവാദങ്ങളെ തുടര്‍ന്ന് എഴുത്തുകാരന്‍ ഹരീഷ് നോവല്‍ പിന്‍വലിച്ചു. അദ്ദേഹത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























