തിരുവനന്തപുരത്ത് സീരിയൽ നടനായ ഭർത്താവിന്റെ മരണത്തെ തുടർന്ന് ലീവെടുത്ത വീട്ടമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരത്ത് മനുഷ്യാവകാശ കമ്മിഷനില്‍ അഭയം തേടി ഒരു കുടുംബം. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലീവെടുത്ത വീട്ടമ്മയെ സ്വകാര്യ സ്ഥാപന ഉടമ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. നാടക നടനും സീരിയല്‍ താരവുമായ പൗഡിക്കോണം ദേവരാഗത്തില്‍ കരിയം സുരേഷിന്റെ കുടുംബമാണ് നീതിതേടി മനുഷ്യാവകാശ കമ്മിഷനില്‍ അഭയം തേടിയത്.
ശ്രീകാര്യം വെഞ്ചാവോടുള്ള സ്വകാര്യ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരിയായ സുരേഷിന്റെ ഭാര്യ സുജയെയാണ് ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഏഴു ദിവസം ലീവെടുത്തതിന് ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ജോലിയ്ക്ക് പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് അനധികൃത അവധിയെന്ന് ആരോപിച്ച് സ്ഥാപന ഉടമ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിച്ചിട്ടും പിരിച്ചു വിടല്‍ നോട്ട് നല്‍കി ജോലിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് കുടുംബം നീതി തേടി കമ്മിഷനെ സമീപിച്ചത്.
വാഹനാപടകത്തെ തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി ചികിത്സയിലായിരുന്ന സുരേഷിന് കാന്‍സര്‍ കൂടി പിടിപെട്ടതോടെയാണ് ഈ മാസം ഒന്നിന് മരണത്തിന് കീഴടങ്ങിയത്. ഇപ്പോള്‍ സുജയുടെ ജോലി നഷ്ടപ്പെട്ടതോടെ രണ്ടു കുട്ടികള്‍ ഉള്‍പ്പെട്ട കുടുബം ആത്മഹത്യയുടെ വക്കിലാണെന്നും മനുഷ്യാവകാശ കമ്മിഷന് നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha























