Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കുന്നതില്‍ ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അടക്കം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും സാംസ്‌കാരിക മന്ത്രി എ.കെ ബാലന് കുലുക്കമില്ല

23 JULY 2018 03:21 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കുന്നതില്‍ ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ അടക്കം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും സാംസ്‌കാരിക മന്ത്രി എ.കെ ബാലന് കുലുക്കമില്ല. മോഹന്‍ലാലിനെ പോലൊരു താരമുണ്ടെങ്കിലേ അവാര്‍ഡ് വിതരണം കളറാകൂ... ജനം ഒഴുകിയെത്തൂ... എന്നാണ് മന്ത്രിയുടെ നിലപാട്. ചലച്ചിത്ര അക്കാദമിയിലെ ഇടത്പക്ഷ അനുഭാവികളുടെ എതിര്‍പ്പൊന്നും മന്ത്രിക്ക് പ്രശ്‌നമല്ല. അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിന് ശേഷം ഉണ്ടായ വിവാദങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ മോഹന്‍ലാല്‍ മന്ത്രി എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സമയത്താണ് അവാര്‍ഡ് വിതരണത്തിന് മുഖ്യാതിഥിയായി എത്താമോ എന്ന് മന്ത്രി മോഹന്‍ലാലിനോട് ചോദിച്ചത്. ഉടന്‍ തന്നെ താരം സമ്മതിക്കുകയും ചെയ്തു.

സമീപകാലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിച്ചാലുണ്ടാകുന്ന വിവാദങ്ങളെ കുറിച്ച് മന്ത്രി ആലോചിച്ചിരുന്നില്ല. തീരുമാനം മറ്റാരോടും ആലോചിക്കാതെ പ്രഖ്യാപിച്ചതോടെയാണ് പുലിവാലാകുമെന്ന് മനസിലായത്. ജൂറി അംഗം ഡോ. ബിജു ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ഉടന്‍ തന്നെ അറിയിച്ചു. തുടര്‍ന്നാണ് ചലച്ചിത്രമേഖലയില്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധമേഖലകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനും മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ താല്‍പര്യമില്ല. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അദ്ദേഹം പരസ്യപ്രതികരണത്തിന് തയ്യാറല്ല. പകരം സര്‍ക്കാരാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് പറഞ്ഞു. 

അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തി. ഇവര്‍ മുഖ്യമന്ത്രിയെ കാണാനിരിക്കുകയാണ്. ഇവര്‍ കൂടി ചടങ്ങ് ബഹിഷ്‌ക്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ വെട്ടിലാകും. വിവാദങ്ങള്‍ ശക്തമാവുകയാണെങ്കില്‍ മോഹന്‍ലാല്‍ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കാനും സാധ്യതയുണ്ട്. കാരണം അടുത്തകാലത്തുണ്ടായ വിവാദങ്ങള്‍ അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വീടിന് മുന്നില്‍ റീത്ത് വെച്ചത് ഉള്‍പ്പെടെ. വിമന്‍ ഇന്‍ കളക്ടീവും മറ്റ് സംഘടനകളും വ്യക്തികളും താരത്തിനെതിരെ രംഗത്ത് വന്നിരുന്നു. അതിനാല്‍ കഴിവതും വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാണ് മോഹന്‍ലാലിന് താല്‍പര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (4 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (7 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (8 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (9 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (10 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (10 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends