Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അവാര്‍ഡ് നിശ വിവാദം: പ്രതിഭ കൊണ്ട് മലയാള സിനിമയെ സര്‍ഗ്ഗാത്മകമായും സാമ്പത്തികമായും ഒരുപാട് മുന്നോട്ട് കൊണ്ടുപോയ വ്യക്തിത്വമാണ് മോഹന്‍ലാല്‍, അദ്ദേഹത്തെ മാറ്റി നിര്‍ത്തി മലയാള സിനിമ തന്നെ നമുക്ക് വായിച്ചെടുക്കാനാകില്ലെന്ന് വി.സി അഭിലാഷ്

23 JULY 2018 04:41 PM IST
മലയാളി വാര്‍ത്ത

ഇന്ദ്രന്‍സേട്ടനെ ഇത്തവണ മികച്ച നടനാക്കിയ ആളൊരുക്കം എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്ന് പറയുന്ന സുഹൃത്തുക്കളുടെ നിലപാട് അങ്ങേയറ്റം ബാലിശമാണെന്ന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌ക്കാരം നേടിക്കൊടുത്ത ആളൊരുക്കത്തിന്റെ സംവിധായകന്‍ വി.സി അഭിലാഷ് പറയുന്നു.

അങ്ങനെ ഒഴിവാക്കപ്പെടണ്ട ഒരാളാണ് മോഹന്‍ലാല്‍ എന്ന നിലപാടില്‍ അവര്‍ എങ്ങനെ എത്തിയെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇത് കാടടച്ച് വെടി വയ്ക്കലാണ്. താരനിശ നടത്തി സംസ്ഥാന അവാര്‍ഡ് കൊടുക്കുന്നത് എതിര്‍പ്പുകളെ തുടര്‍ന്ന് സര്‍ക്കാര്‍ ഒഴിവാക്കി. അത് നല്ല തീരുമാനമാണ്. പക്ഷെ പുതിയ എതിര്‍പ്പ് വല്ലാതെ അനുചിതമായിപ്പോയി. മോഹന്‍ലാലിന്റെ സാന്നിധ്യം ആ ചടങ്ങിന് മാറ്റു കൂട്ടുകയേ ഉള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. 

കഷ്ടപ്പാടുകളെ അതിജീവിച്ച് സിനിമയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ ഇന്ദ്രന്‍സേട്ടനെ പോലുള്ള ഒരാളിനോടുള്ള ആദരവ് കൂടിയായിരിക്കും മോഹന്‍ലാലിന്റെ സാന്നിധ്യം. ഇന്ദ്രന്‍സേട്ടനും ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇക്കൊല്ലം ഇന്ദ്രന്‍സേട്ടനോട് മത്സരിച്ച് തോറ്റയാളാണ് മോഹന്‍ലാല്‍ എന്ന് ചിലര്‍ പറയുന്നു. ഈ വര്‍ഷം ആ നടന്‍ അങ്ങനെ പിന്നില്‍ പോയെന്നിരിക്കാം. പക്ഷെ അങ്ങനെ ഒരു വര്‍ഷക്കണക്ക് കൊണ്ടാണോ മോഹന്‍ലാലിനെ അളക്കേണ്ടത്? ഈ വാദം അക്കാദമിക സദസ്സുകളില്‍ വാദിച്ചോളൂ. പക്ഷെ കഴിഞ്ഞ നാല്‍പ്പത് വര്‍ഷം തീയറ്ററില്‍ പോയും വീട്ടിലിരുന്നും സിനിമ കണ്ട് ഈ വ്യവസായത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രേക്ഷകസമൂഹത്തിന്റെ മുന്നില്‍ ഈ മണ്ടത്തരം പറയരുത്.

പ്രതിഭ കൊണ്ട് മലയാള സിനിമയെ സര്‍ഗ്ഗാത്മകമായും സാമ്പത്തികമായും ഒരുപാട് മുന്നോട്ട് കൊണ്ടുപോയ വ്യക്തിത്വമാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ മാറ്റി നിര്‍ത്തി മലയാള സിനിമ തന്നെ നമുക്ക് വായിച്ചെടുക്കാനാകില്ല. വിമര്‍ശനാതീതനല്ല മോഹന്‍ലാല്‍. ഏത് വിഷയത്തിലും നമുക്ക് അദ്ദേഹത്തിനെതിരെ നിലപാടെടുക്കാം പ്രതിഷേധിക്കാം. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്ന് പറയുന്നത് വീണ്ടു വിചാരമില്ലാത്ത ചിന്തയാണ്. ഈ തരത്തില്‍ അപമാനിക്കപ്പെടേണ്ട ആളാണോ മലയാളി ചലച്ചിത്രാസ്വാദകര്‍ക്ക് മോഹന്‍ലാല്‍?

ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ സംഭവിച്ചതും ഇത് തന്നെ എന്ന് ചിലര്‍ വാദിക്കുന്നുണ്ട്. ആ ലോജിക്കും പിടി കിട്ടുന്നില്ല. രാഷ്ട്രപതി തരുമെന്ന് പറഞ്ഞ് ക്ഷണിച്ച് വരുത്തുകയും ഒടുവില്‍ കേന്ദ്രമന്ത്രിയുടെ കയ്യില്‍നിന്നു പുരസ്‌കാരം സ്വീകരിക്കേണ്ടി വരുന്ന നുണയെ/ നീതികേടിനെതിരെയാണ് ആ പ്രതിഷേധം നടന്നത്. ആ വിഷയവും ഈ വിഷയവും തമ്മില്‍ എങ്ങനെയാണ് പൊരുത്തപ്പെടുക.?

ഇവിടെ അവാര്‍ഡ് സമ്മാനിക്കുന്നത് മുന്‍വര്‍ഷങ്ങളിലെ പോലെ മുഖ്യമന്ത്രി തന്നെയാണ്. ആ ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി ഉണ്ടാവുന്നത് ചടങ്ങിന് കൂടുതല്‍ യശസ് നല്‍കും എന്ന് കരുതുന്നു. അനുബന്ധം : ഈ അഭിപ്രായം പറയുന്നതിന്റെ പേരില്‍, സുഹൃത്തുക്കളായ പലരും എന്നോട് പിണങ്ങും എന്നെനിക്കറിയാം. പക്ഷെ എന്ത് ചെയ്യാം, എത്ര ആലോചിച്ചിട്ടും ഇക്കാര്യത്തില്‍ എനിക്ക് നിങ്ങളോട് ഐക്യപ്പെടാന്‍ വയ്യ. ക്ഷമിയ്ക്കുക.?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (8 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (9 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends