Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വാരാപ്പുഴയിൽ ദിവ്യത്വം ലഭിച്ച അച്ഛന്റെ മക്കൾ പുറം ലോകം കണ്ടിട്ട് പത്ത് വർഷം; മറ്റ് കുട്ടികളുമായി ചേര്‍ന്ന് പഠിച്ചാല്‍ മക്കള്‍ ചീത്തയാകുമെന്ന് ദിവ്യ ദർശനം കിട്ടിയതുകൊണ്ട് സ്കൂളിൻെറ പടിചവിട്ടാൻ മക്കൾക്ക് അനുവാദം ഇല്ല!! തനിക്ക് ദിവ്യത്വം ഉള്ളതുകൊണ്ട് മക്ക സന്ദർശിക്കുന്നതിന് പകരം തന്റെയടുത്ത് വന്നാൽ മതിയെന്ന് ബഡായി.... ഒടുവിൽ സംഭവിച്ചതോ?

24 JULY 2018 09:34 AM IST
മലയാളി വാര്‍ത്ത

മക്കളെ പത്ത് വര്‍ഷത്തോളം വീടിനുള്ളില്‍ പൂട്ടിയിട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ക്കെതിരേ ജില്ലാ ലീഗല്‍ അതോറിറ്റി കേസ് എടുത്തു. വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിക്ക് സമീപം താമസിക്കുന്ന പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47), ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് പന്ത്രണ്ടും ഒമ്പതും ആറും വയസ്സായ മൂന്ന് മക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.

അയല്‍വാസികളുമായി ഒരുബന്ധവും ഇവര്‍ പുലര്‍ത്തിയിരുന്നില്ല. രാത്രിയില്‍ പോലും വീടിനുള്ളില്‍ വിളക്ക് തെളിച്ചിരുന്നില്ല. ഒറ്റപ്പെട്ടു കഴിയുന്ന ഇവര്‍ക്കെതിരേ സംശയം തോന്നി പരിസരവാസികളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമാണ് താലൂക്ക് ലീഗല്‍ അതോറിറ്റിക്കും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനും പരാതി നല്‍കിയത്.

ഇതിനെ തുടര്‍ന്ന്, ജില്ലാ ലീഗല്‍ അതോറിറ്റി അധികൃതരും പോലീസും ശിശുസംരക്ഷണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍, അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്ന വീടിന്റെ വാതില്‍ തുറക്കാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസും നാട്ടൂകാരും ചേര്‍ന്ന് വാതില്‍ തുറക്കാന്‍ ഏറെനേരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഒടുവില്‍ വാതിലിന്റെ പൂട്ട് പൊളിച്ച് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗത്യന്തരമില്ലാതെ അബ്ദുള്‍ ലത്തീഫ് വാതില്‍ തുറക്കുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പമാണ് ഇയാള്‍ വീട്ടിനുള്ളില്‍ കഴിഞ്ഞിരുന്നത്. കുട്ടികള്‍ക്ക് പുറത്തിറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. മാതാപിതാക്കള്‍ പുറത്തേക്ക് പോകുമ്പോള്‍ വാതില്‍ പുറമെ നിന്ന് പൂട്ടിയാണ് പോയിരുന്നത്. മൂന്ന് പേരെയും സ്‌കൂളില്‍ വിട്ടിട്ടില്ല. മറ്റ് കുട്ടികളുമായി ചേര്‍ന്ന് പഠിച്ചാല്‍ മക്കള്‍ ചീത്തയാകുമെന്നാണ് പിതാവ് പറഞ്ഞത്. കുട്ടികള്‍ക്ക് വീടിനുള്ളില്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. തനിക്ക് ദിവ്യത്വം ലഭിച്ചിട്ടുണ്ടെന്നും മക്ക സന്ദര്‍ശിക്കുന്നതിന് പകരം ഇവിടെ വന്നാല്‍ മതിയെന്നുമാണ് അബ്ദുള്‍ ലത്തീഫ് പറയുന്നത്.

ഇയാള്‍ താമസിക്കുന്ന വീടിന്റെ മുകളിലത്തെ നിലയില്‍ പി.എം. മുഹമ്മദാലി ഫൗണ്ടേഷന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റസ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പരിസരവാസികളാണ് മൂന്ന് കുട്ടികള്‍ ഇവിടെ കഴിയുന്നുണ്ടെന്നും ഇവരെ പുറത്തിറക്കാതെ പൂട്ടിയിട്ടിരിക്കുകയാണെന്നുമുള്ള വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് പോലീസ് എത്തി വീട് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ജില്ലാ ശിശുസംരക്ഷണ വകുപ്പ് അധികൃതര്‍ ഈ മാസം ആദ്യം ഇവിടെയെത്തി ഇയാളോട് സംസാരിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

തുടര്‍ന്നാണ് താലൂക്ക് ലീഗല്‍ അതോറിറ്റി കഴിഞ്ഞ 16-ന് ജില്ലാ ലീഗല്‍ അതോറിറ്റിക്ക് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ അധികൃതര്‍ പരിശോധനയ്‌ക്കെത്തിയത്. വീടിനുള്ളിലെ പരിസരം ശോചനീയമായിരുന്നു. സംഭവം അറിഞ്ഞ് നൂറുകണക്കിനാളുകളും തടിച്ചുകൂടി. ഒടുവില്‍ ഇയാളുടെ സഹോദരന്‍ എത്തി പോലീസിന് മൊഴി നല്‍കാം എന്ന ഉറപ്പിനെ തുടര്‍ന്നാണ് അധികൃതര്‍ പോയത്.

അന്യായമായി കുട്ടികളെ തടങ്കലില്‍ വച്ചതിന് ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറി എ.എം. ബഷീര്‍ പറഞ്ഞു. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികളെ വളര്‍ത്തുന്നത്. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെങ്കിലും പുറത്തിറക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തുടര്‍ നടപടികളെടുക്കുമെന്നും ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends