സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും; ഔദ്യോഗിക ക്ഷണക്കത്ത് ബുധനാഴ്ച നല്‍കും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥിയാകും. മോഹന്‍ലാലിനെ ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക ക്ഷണക്കത്ത് ബുധനാഴ്ച നല്‍കുമെന്നു മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മോഹന്‍ലാലിനെ ചടങ്ങിലേക്കു ക്ഷണിക്കരുതെന്നു കാണിച്ച് ആരും നിവേദനം നല്‍കിയിട്ടില്ലെന്നു മന്ത്രി. മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദത്തിനു യുക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്തു നല്‍കിയത് വിവാദമായിരുന്നു ഇതിനെ തുടര്‍ന്നു മോഹന്‍ലാലിനെ പിന്തുണച്ചു കൊണ്ടു വിവിധ ചലച്ചിത്ര സംഘടനകള്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. കത്തില്‍ ആദ്യ പേരുകാരനായി ഒപ്പിട്ടിരിക്കുന്ന പ്രകാശ് രാജ് ഇത്തരമൊരു കത്തിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























