പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച സമിതിക്ക് ലഭിച്ച പരാതിക്കുമേല്‍ തെളിവെടുപ്പ് നടത്തും

നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച സമിതി, 26ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാകളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്ന് ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച പരാതികളില്‍ തെളിവെടുപ്പ് നടത്തും.
യോഗത്തില്‍, ജില്ലയിലെ പട്ടികജാതി പട്ടിവര്‍ഗ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും സമിതി മുമ്പാകെ ഹാജരായി പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് ബോധിപ്പിക്കാം.
https://www.facebook.com/Malayalivartha


























