വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

തൃപ്രങ്ങോട് ബീരാഞ്ചിറയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചെറിയ പറപ്പൂര്‍ കാരത്തൂര്‍ മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ബീരാഞ്ചിറ മുളക്കപറമ്പില്‍ ആരിഫിന്റെ മകന്‍ ആസിഫ് അലി ( 16), ചെറു പറമ്പില്‍ ഷാഫിയുടെ മകന്‍ അര്‍ഷാദ്' ( 16) എന്നിവരാണ് മുങ്ങി മരിച്ചത്.
സ്‌ക്കൂള്‍ വിട്ട് കൊടക്കല്ലിനടുത്ത് ബികെ പടി ബങ്കുളം കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ആഴത്തില്‍ പ്പെടുകയായിരുന്നു. കൂടെ കുളിച്ചിരുന്ന കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും തിരൂര്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി ഇരുവരേയും കരക്കെത്തിച്ചു. തുടര്‍ന്ന് കൊടക്കല്‍ ആശുപത്രിയില്‍ നിന്നും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കദീജയാണ് ആസിഫലിയുടെ മാതാവ്. അര്‍ഷാദിന്റെ മാതാവ് സെമീറ .
https://www.facebook.com/Malayalivartha


























