കേസന്വേഷണം തൃപതികരം; വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേസന്വേഷണം തൃപതികരമാണെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട വിദേശ വനിതയുടെ സുഹൃത്തായ ആന്‍ഡ്രൂസ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ നിലപാട് അറിയിച്ചതും. അതേസമയം ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി.
വിദേശ വനിതയെ മാര്‍ച്ച് 14ന് രാവിലെ 7.30നാണ് പോത്തന്‍കോട് ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍നിന്ന് കാണാതായത്. ഏറെ നാളത്തെ തെരച്ചിലിനൊടുവിലാണ് വനിതയുടെ മൃതദേഹം ലഭിച്ചതും.
https://www.facebook.com/Malayalivartha


























