അമ്മയാണത്രെ അമ്മ.... 11കാരിയെ അമ്മയുടെ ഒത്താശയോടെ കാമുകന്‍ പീഡിപ്പിച്ചു

മലപ്പുറത്ത് മഞ്ചേരിയില്‍ മാതാവിന്റെ ഒത്താശ്ശയോടെ കാമുകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പതിനൊന്ന് വയസ്സ് പ്രായമായ പെണ്‍കുട്ടിയെയാണ് മാതാവിന്റെ അനുവാദത്തോടെ പീഡിപ്പിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് മാതാവിനെയും കാമുകനെയും അറസ്റ്റ് ചെയ്തു. ചെരണികുന്നത്ത് നടുത്തൊടി നിയസിനെയെയും കാമുകിയെയുമാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഫോണ്‍ വഴി ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ സ്ത്രീയുമായി അടുത്തത്. സ്ത്രീകളുടെ ബന്ധുക്കള്‍ അവിഹിതബന്ധം കണ്ടുപിടിച്ചതോടെ ഇവര്‍ വീടുവിട്ടിറങ്ങി. കോഴിക്കോട് ലോഡ്ജില്‍ താമസിക്കുമ്പോഴാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കുന്നത്. മാതാവിനോട് പറഞ്ഞെങ്കിലും മറ്റാരെയും അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തി.
https://www.facebook.com/Malayalivartha
























