വായില്‍ തുണികുത്തി നിറച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം വിമാനത്തിന്റെ ടോയ് ലെറ്റില്‍

വിമാനത്തില്‍ ഞെട്ടിക്കുന്ന സംഭവം. പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലാണ് സംഭവം. വിമാനത്തിന്റെ ടോയ് ലെറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കരയാതിരിക്കാനായി വായില്‍ ടിഷ്യൂ പേപ്പര്‍ കുത്തിനിറച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഗുവാഹത്തി ഡല്‍ഹി എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. കുട്ടിയുടെ അമ്മയെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഫ്‌ളൈറ്റിലെ യാത്രക്കാരായിരുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇംഫാലില്‍ നിന്നുളള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. ഡല്‍ഹി പൊലീസ് കൊലപാതകത്തിന് കേസെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha






















