Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സ്ത്രീകള്‍ക്ക് കാറോടിക്കാനുള്ള ലൈസന്‍സ് അനുവദിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത യുവതിയെ കാത്തിരിക്കുന്നത് 20 കൊല്ലത്തെ തടവ്

26 JULY 2018 10:34 AM IST
മലയാളി വാര്‍ത്ത

കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയില്‍ വരുത്തിയ മാറ്റം വളരെ വലുതാണ്. സ്ത്രീകള്‍ക്ക് കാറോടിക്കാനുള്ള ലൈസന്‍സ് അനുവദിച്ചും പുരുഷ സഹായമില്ലാതെ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കിയും ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ അനുവദിച്ചുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയത്. എന്നാല്‍, സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത വനിതാ നേതാവ് 20 വര്‍ഷം തടവുശിക്ഷ കാത്ത് കഴിയുകയാണിപ്പോള്‍.
വാനിറ്റി ഫെയര്‍ ഫോട്ടോഷൂട്ടില്‍ മേഘന്‍ മെര്‍ക്കല്‍ രാജകുമാരിക്കൊപ്പം പ്രത്യക്ഷപ്പെട്ട ലൗജെയിന്‍ അല്‍ഹാത്തൂളെന്ന 28കാരിയാണ് തടവുശിക്ഷ കാത്തിരിക്കുന്നത്. ഇവരുള്‍പ്പെടെ ഒമ്പത് യുവതികളെ മെയ് മാസത്തിലാണ് പൊലീസ് തടവിലാക്കിയത്. െ്രെഡവിങ്ങിനുണ്ടായിരുന്ന വിലക്ക് നീങ്ങുന്നതിന് മുന്നെ ഇത്തരം പ്രകടനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റം.

സര്‍ക്കാര്‍ ഉത്തരവിടുന്നതിന് മുന്നെ ഇത്തരം നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതിനാണ് ഹാത്തൂളടക്കമുള്ളവര്‍ ജയിലിലായിട്ടുള്ളത്. ഇവര്‍ക്ക് രാജ്യത്തെ ഏറ്റവും പരമാവധി ജയില്‍ശിക്ഷയായ 20 വര്‍ഷം തടവോ മരണശിക്ഷയോ ലഭിക്കുമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകനായ കരീം ചെഹായാബ് പറഞ്ഞു. ജനങ്ങള്‍ പരിഷ്‌കാര നടപടികള്‍ക്ക് മുന്നിട്ടിറങ്ങുന്നത് സൗദിയിലെ അധികാരിവര്‍ഗം അനുവദിക്കുന്നില്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കാനഡയിലെ ഒട്ടാവയില്‍ നടന്ന വണ്‍ യങ് വേള്‍ഡ് എന്ന മനുഷ്യാവകാശ ഉച്ചകോടിയില്‍ പങ്കെടുത്ത ഹാത്തൂള്‍ സൗദിയിലെ വനിതാ വിമോചകര്‍ക്ക് ഏറെ പ്രതീക്ഷ പകര്‍ന്ന വ്യക്തിത്വമായിരുന്നു. മേഘന്‍ മെര്‍ക്ക്ല്‍, എമ്മ വാട്‌സണ്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ഉച്ചകോടിയില്‍ പങ്കെടുത്ത ഹാത്തൂള്‍, സൗദിയിലെ മതനേതൃത്വത്തിന് അനഭിമതയായിരുന്നു. സാമൂഹികരാഷ്ട്രീയ ഭൂമികയെ മാറ്റിമറിക്കാന്‍ ശേഷിയുള്ളവരുടെ കൂട്ടായ്മയെന്നാണ് ഉച്ചകോടിയെ മേഘന്‍ വിശേഷിപ്പിച്ചത്.

സൗദിയില്‍ സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു ഹാത്തൂള്‍. മൂന്നുലക്ഷത്തിലേറെപ്പേരാണ് ഇവരെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. മാര്‍ച്ചില്‍ അബുദാബിയില്‍ തന്റെ യൂണിവേഴ്‌സിറ്റിക്ക് സമീപത്ത് കാറോടിക്കുക വഴി അവര്‍ സൗദി നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. ഇതിനുശേഷം മാര്‍ച്ചില്‍ രാജ്യം വിട്ടുപോകുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും ഹാത്തൂളിന് വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് രണ്ടുമാസത്തിനുശേഷം ഹാത്തൂളിനെയും മറ്റുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹാത്തൂളിന് വേണ്ടി മുമ്ബ് കോടതിയില്‍ ഹാജരായിട്ടുള്ള അഭിഭാഷകനും അറസ്റ്റ് ചെയ്തവരില്‍പ്പെടുന്നു.

ശത്രുക്കളുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റവും ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്. വിദേശത്തുള്ള ശത്രുക്കള്‍ക്ക് ധാര്‍മിക പിന്തുണയും സാമ്പത്തിക സഹായവും നല്‍കിയതായും ഇവര്‍ വെളിപ്പെടുത്തിയെന്നാണ് സൗദി അന്വേഷണദ്യോഗസ്ഥര്‍ പറയുന്നത്. എന്നാലിത് അടിസ്ഥാന രഹിതമാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. അറസ്റ്റിലായവര്‍ ഇപ്പോഴെവിടെയാണെന്ന് ആര്‍ക്കുമരിയില്ല. ഇവരെ പ്രത്യേക കോടതിക്കുമുന്നില്‍ ഹാജരാക്കി ശിക്ഷിക്കുകയാവും ഇനി ചെയ്യുകയെന്നും ആംനെസ്റ്റി ആശങ്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....  (30 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ  (40 minutes ago)

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു  (43 minutes ago)

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്  (50 minutes ago)

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (1 hour ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (2 hours ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (10 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (11 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (12 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (13 hours ago)

Malayali Vartha Recommends