പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. സംഘടനകള്‍ക്കെതിരേ ആഭ്യന്തരവകുപ്പിന്റെ ത്രീതല അന്വേഷണം

പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. സംഘടനകള്‍ക്കെതിരേ ആഭ്യന്തരവകുപ്പിന്റെ മൂന്നുസംഘങ്ങള്‍ ഒരുമിച്ചുള്ള അന്വേഷണം. ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം സംസ്ഥാന ഇന്റലിജന്‍സ്, ലോക്കല്‍ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.നിരോധിത സംഘടനയായ സിമിയുടെ പഴയകാല പ്രവര്‍ത്തകര്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന സംഘടനകളെക്കുറിച്ചും വിവിധ കേസുകളില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെക്കുറിച്ചും അന്വേഷണമുണ്ടാവും. സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കുന്ന സംഘമാണ് ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐ.എസ്.ഐ.ടി.).
പഴയ സിമിപ്രവര്‍ത്തകരായ 35 പേര്‍ കോഴിക്കോട് ജില്ലയില്‍ ഇപ്പോഴും സജീവമാണെന്നും ഇവരില്‍ മലപ്പുറത്തും കോഴിക്കോട്ടുമുള്ളവരാണ് ഭൂരിഭാഗവുമെന്നുമാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തൊട്ടാകെ സജീവമായ 130 പേരില്‍ ഭൂരിഭാഗവും പോപ്പുലര്‍ഫ്രണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്.
എസ്.ഡി.പി.ഐ.യുടെ തലപ്പത്തുള്ള നാലുപേര്‍ സിമിയുടെ പഴയനേതാക്കളാണ്. പോപ്പുലര്‍ഫ്രണ്ടിന്റെ കേഡര്‍ അംഗങ്ങളായി സംസ്ഥാനത്ത് ഏകദേശം 25,000 പേര്‍ സജീവമായുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അത്രതന്നെ അംഗങ്ങള്‍ ഗള്‍ഫിലുമുണ്ട്. കൂടുതല്‍ പേര്‍ സൗദി അറേബ്യയിലാണ്. ഇവരില്‍നിന്ന് സ്ഥിരമായി സംഘടന നിശ്ചിത മാസവരി ഈടാക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha

























