അപമാനിച്ചവര്‍ കുടുംങ്ങും....ഹനാനെ അപമാനിക്കുന്ന പോസ്റ്റിട്ടവര്‍ക്ക് മുട്ടന്‍ പണി

ആ പെണ്‍കുട്ടി എന്തു തെറ്റുചെയ്തു നിങ്ങളോട്. ജീവിക്കാന്‍ കഷ്ടപ്പെട്ടതാണോ അത് ചെയ്ത കുറ്റം. കൊച്ചി തമ്മനത്ത് യൂണിഫോമില്‍ മീന്‍ വിറ്റ് കുടുംബം പോറ്റുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി ഹനാനെതിരെ സൈബര്‍ ലോകത്ത് വന്‍ തോതില്‍ കുപ്രചരണം തുടരുകയാണ്. ഇതിന് പിന്നില്‍ ചില സംഘടിത ശക്തികളാണെന്നാണ് വിവരം. ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരത്തില്‍ കുപ്രചരണം നടത്തുന്നത്. മീന്‍ വിറ്റപ്പോഴും മാധ്യമങ്ങളെ കണ്ടപ്പോഴും തട്ടമിടാത്തത് എന്താണെന്ന് ചോദിച്ചുള്ള ആക്രമണങ്ങളായിരുന്നു തുടക്കത്തില്‍ ഉയര്‍ന്നിരുന്നത്. പിന്നീട് സംഘടിതമായി ഹനാന്‍ കള്ളം പറയുന്നുവെന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു. ഫ്രീതിങ്കേഴ്‌സ്, റൈറ്റ് തിങ്കേഴ്‌സ്, ഗള്‍ഫ് മലയാളി തുടങ്ങി ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ കൂടിയാണ് കൂടുതലായും ആക്രമണം തുടരുന്നത്.
കേരള പോലീസിന്റെ സൈബര്‍ സുരക്ഷ വിഭാഗം ഹനാനെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരെ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്.
വയനാട് സ്വദേശി നൂറുദീന് ഷേക്കാണ് വ്യാജ സൈബര്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇന്നലെ തമ്മനത്ത് എത്തി ഹനാന് മീന് വില്പ്പന നടത്തിയപ്പോള് മുതല് ഇയാള് തന്റെ ഫെയ്‌സ്ബുക്കിലൂടെ ഈ ദൃശ്യങ്ങള് ലൈവ് ചെയ്തിരുന്നു. തുടര്ന്ന് മണിക്കൂറുകള്ക്കുള്ളിലാണ് ഹനാന് അഭിനയിക്കുകയാണെന്ന ആരോപണവുമായി രംഗത്ത് എത്തിയത്. ഇന്നലെ വൈകിട്ട് ഏഴുമുതല് രാത്രി പതിനൊന്നുവരെ ഏട്ടിലധികം ഫെയ്‌സ്ബുക്ക് ലൈവുകളാണ് ഇയാള് നടത്തിയത്. എല്ലാ ലൈവും ഹനാനെ കുറ്റപ്പെടുത്തിക്കെണ്ടുള്ളതായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സോഷ്യല് മീഡിയ ഒന്നടങ്കം ഹനാനെതിരെ രംഗത്ത് വന്നത്. ഈ ലൈവുകള് ഗ്രൂപ്പുകളില് കൊണ്ടു പോയിട്ടും ഇയാള് പെണ്കുട്ടിക്കെതിരെ പ്രചരണം നടത്തിയിരുന്നു. ഇന്നു രാവിലെയും ഇയാള് ഹനാനും സംവിധായകന് അരുണ് ഗോപിക്കെതിരെയും ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. തുടര്ന്ന് വൈകിട്ടോടെ ഹനാന്റെ ജീവിതകഥ മാധ്യമങ്ങള് പുറത്ത് എത്തിച്ചതോടെ ഇയാള് പോസ്റ്റുകള് മുക്കുകയായിരുന്നു. ഹനാനെതിരെ വ്യാജ പ്രചരണം നയിച്ച ആള്‌ക്കെതിരെ പൊലീസ് നിരീക്ഷണം ആരംഭിച്ചതോടെയാണ് ഇയാള് ലൈവുകള് എല്ലാം ഡിലീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























