Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ജീവിക്കാനും പഠനം തുടരാനും എനിക്ക് മറ്റു മാര്‍ഗമില്ല... സോഷ്യല്‍ മീഡിയ ആഞ്ഞടിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ എല്ലാം മറന്ന് പൊട്ടിക്കരഞ്ഞ് ഹനാന്‍; മീന്‍ കച്ചവടം തുടരും; വേറേ വരുമാനമില്ല; ദിവസം 1000 രൂപയ്ക്കായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അലഞ്ഞിട്ടുണ്ട്

27 JULY 2018 08:58 AM IST
മലയാളി വാര്‍ത്ത

പട്ടിണി മാറ്റാന്‍ മീന്‍ വില്‍ക്കേണ്ടിവന്ന ഈ കോളജ് വിദ്യാര്‍ഥിനിയുടെ നൊമ്പരം സോഷ്യല്‍ മീഡിയ കണ്ടില്ല. ഒരുതെറ്റും ചെയ്യാത്ത തന്നെ സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുമ്പോള്‍ ഹനാന്‍ പൊട്ടിക്കരഞ്ഞു. ഇന്നലെ അവള്‍ തമ്മനം ജങ്ഷനില്‍ മീന്‍ വില്‍ക്കാനെത്തി. കാരണം, ജീവിക്കാനും പഠനം തുടരാനും അവള്‍ക്കു മറ്റു മാര്‍ഗമില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയെ കണ്ടുരസിക്കാന്‍ ആളുകൂടിയതോടെ പോലീസെത്തി. എന്നാല്‍, കാഴ്ചക്കാരെ പിരിച്ചുവിടുന്നതിനു പകരം അവളെ തിരിച്ചയയ്ക്കാനായിരുന്നു പോലീസിനു തിടുക്കം. അതാണല്ലോ എളുപ്പം പോലീസിന്റെ പരുക്കന്‍ പെരുമാറ്റവും സമ്മര്‍ദവും മൂലം തളര്‍ന്നുവീണ ഹനാനെ ഒടുവില്‍ ആശുപത്രിയിലേക്കു മാറ്റി. സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരായ പോസ്റ്റുകള്‍ വൈറലായതോടെ ജീവിക്കാനാകാത്ത അവസ്ഥയാണെന്നു പറഞ്ഞ് അവള്‍ പൊട്ടിക്കരഞ്ഞു. 

ഇത്രയും കാലം കഷ്ടപ്പെട്ടാണു ജീവിച്ചത്. ഉപജീവനമാര്‍ഗമായിരുന്ന മീന്‍കച്ചവടം നടത്താന്‍ ഇപ്പോള്‍ നാട്ടുകാരും പോലീസും അനുവദിക്കുന്നില്ല. എന്നാലും മീന്‍ കച്ചവടം തുടരും. വേറേ വരുമാനമില്ല. ദിവസം 1000 രൂപയ്ക്കായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അലഞ്ഞിട്ടുണ്ട്. ഇവന്റ് മാനേജ്‌മെന്റ്, ആങ്കറിങ് തുടങ്ങി അറിയാവുന്ന ജോലികള്‍ വേറെയുമുണ്ടെങ്കിലും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ ആരോഗ്യസ്ഥിതിയും ധനസ്ഥിതിയും അനുവദിക്കുന്നില്ല. അതുകൊണ്ടാണു മീന്‍ കച്ചവടം തുടങ്ങിയത്. എനിക്കു ധാരാളം പ്രശ്‌നങ്ങളുണ്ട്. എന്നാലും ആരുടെയും സഹായം വേണ്ട. ജീവിക്കാന്‍ അനുവദിച്ചാല്‍ മതി. അക്കൗണ്ട് നമ്പര്‍ നല്‍കി കാശുണ്ടാക്കാന്‍ ശ്രമിച്ചെന്നു സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ പ്രചാരണം നടത്തി. 

അധ്യാപകരോടും മറ്റും ചോദിച്ചിട്ടാണ് അക്കൗണ്ട് നമ്പര്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്. ആ അക്കൗണ്ടിലേക്കു വന്ന പണം ഞാന്‍ നിങ്ങള്‍ക്കു തരാം; ഉപദ്രവിക്കരുത്. അസഹ്യമായ ചെവിവേദനയുണ്ട്. കച്ചവടം ചെയ്യാന്‍ പോലീസുകാര്‍ സമ്മതിച്ചില്ല. പാത്രം കഴുകിയോ കൂലിപ്പണിയെടുത്തോ ഞാന്‍ ജീവിച്ചോളാം. ഉപദ്രവിക്കാതിരുന്നാല്‍ മതി. 

പഠനത്തിനൊപ്പം ഉപജീവനത്തിനായി മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ കഥ രണ്ടുദിവസം മുമ്പാണു ചില ദൃശ്യമാധ്യമങ്ങളില്‍ വന്നത്. ഇതോടെ സാമൂഹികമാധ്യമങ്ങളില്‍ കെട്ടുകഥകളുടെ പ്രവാഹമായി. ഹനാനെ അനുകൂലിച്ചും അവഹേളിച്ചും ചര്‍ച്ചകള്‍ കൊഴുത്തു. അവളുടെ മതം ചികഞ്ഞെടുത്തവര്‍ ആക്രമണത്തിന്റെ കുന്തമുന കൂര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തമ്മനത്തു മീന്‍ വില്‍ക്കാനെത്തിയ ഹനാനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ഗതാഗതക്കുരുക്കായതോടെ പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി. കാണികള്‍ കൂടിയതോടെ ഇവിടെ മത്സ്യം വില്‍ക്കാനാവില്ലെന്നു കച്ചവടക്കാരും പോലീസും പറഞ്ഞു. 10 കിലോ മീനാണു കൈയിലുണ്ടായിരുന്നത്. അതു വില്‍ക്കാന്‍ അനുവദിക്കണമെന്നു കേണപേക്ഷിച്ചെങ്കിലും പോലീസ് സമ്മതിച്ചില്ല. തുടര്‍ന്ന്, ഹനാന്‍ മത്സ്യം സൂക്ഷിക്കാനേല്‍പ്പിച്ച വീട്ടിലേക്ക് അവളെ മാറ്റി. അവിടെ അവള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് വനിതാ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്കു മാറ്റി.

തനിക്കു വൈറലാകേണ്ടെന്നും ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും ഫെയ്‌സ്ബുക് ലൈവിലൂടെയും ഹനാന്‍ അഭ്യര്‍ഥിച്ചു. പിതാവ് ഉപേക്ഷിച്ചുപോയ ഹനാന്‍ പ്ലസ്ടുവിനു പഠിക്കുന്ന അനുജനും മനോദൗര്‍ബല്യമുള്ള ഉമ്മയ്‌ക്കൊപ്പം മാടവനയിലെ വാടകമുറിയിലാണു കഴിയുന്നത്. തന്റെയും അനുജന്റെയും പഠനച്ചെലവുകള്‍ക്കും മരുന്നിനും മറ്റു ജീവിതച്ചെലവുകള്‍ക്കുമായാണു മീന്‍ വില്‍പ്പയ്ക്കിറങ്ങിയത്. പ്ലസ്ടുവരെ മുത്തുമാലകള്‍ ഉണ്ടാക്കി വിറ്റും കുട്ടികള്‍ക്കു ട്യൂഷനെടുത്തുമാണ് ഹനാന്‍ വീടു നോക്കിയിരുന്നത്. തുടര്‍പഠനത്തിനും മറ്റുമായി കുടുംബം തൃശൂരില്‍നിന്നു കൊച്ചിയിലേക്കു താമസം മാറ്റി. തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെ മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍. കളമശേരി എച്ച്.എം.ടി. പള്ളിലാംകര ബസ് സ്‌റ്റോപ്പിനു സമീപമായിരുന്നു ആദ്യം കച്ചവടം. മോശം അനുഭവങ്ങളുണ്ടായതോടെ മൂന്നുദിവസം മുമ്പ് തമ്മനത്തേക്കു മാറി. പുലര്‍ച്ചെ മൂന്നിന് ഉണരുന്ന ഹനാന്‍ സൈക്കിളില്‍ ചമ്പക്കര മീന്‍ മാര്‍ക്കറ്റിലെത്തും. തുടര്‍ന്നു തമ്മനത്തെത്തി ഒരു വീട്ടില്‍ മീന്‍ ഇറക്കിവച്ച് മടങ്ങും. 

പിന്നെ 60 കിലോമീറ്ററോളം അകലെയുള്ള കോളജിലേക്ക്. തിരിച്ചെത്തി വൈകിട്ടായിരുന്നു മീന്‍വില്‍പ്പന. ഡബ്ബിങ്ങും ആങ്കറിങ്ങുമൊക്കെ ചെയ്തിട്ടുള്ള ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഒരു സംവിധായകന്‍ പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു. എന്നാല്‍ വൈകിട്ടായതോടെ സിനിമയ്ക്കുവേണ്ടി ഹനാന്‍ അഭിനയിക്കുകയായിരുന്നെന്ന വ്യാജവാര്‍ത്ത പരന്നു. അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടിയാണു വാര്‍ത്ത സൃഷ്ടിച്ചതെന്ന്'സൈബര്‍ ഡിറ്റക്ടീവുകള്‍' വിധിയെഴുതി. എന്നാല്‍, ബുധനാഴ്ച രാത്രിതന്നെ ഹനാനെ അറിയുന്നവര്‍ ഈ പ്രചാരണങ്ങള്‍ക്കെതിരേ രംഗത്തുവന്നു. തട്ടമിടാത്തതിന്റെ പേരില്‍ മതമൗലികവാദികളും വാളെടുത്തതോടെ കോളജ് ഡയറക്ടര്‍തന്നെയാണു ഹനാനു പറയാനുള്ളത് എല്ലാവരെയും അറിയിക്കാന്‍ അവസരമൊരുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (8 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (9 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends