Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ലോറി സമരം ഒരാഴ്ച പിന്നിട്ടു, കേരളത്തിലേക്കുള്ള അരിയുടെയും പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വരവ് ഗണ്യമായി കുറഞ്ഞു, ലോറി സമരം ജനജീവിതത്തെ ബാധിച്ചു തുടങ്ങി

27 JULY 2018 09:04 AM IST
മലയാളി വാര്‍ത്ത

ഒരാഴ്ച പിന്നിട്ട ലോറി സമരം ജനജീവിതത്തെ ബാധിച്ചു തുടങ്ങി. സമരം തുടര്‍ന്നാല്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വിപണി ഇടപെടലും തകിടം മറിയും. സമരം ഒരാഴ്ച പിന്നിട്ടതോടെ കേരളത്തിലേക്കുള്ള അരിയുടെയും പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വരവ് ഗണ്യമായി കുറഞ്ഞു. ഇത് പൊതുവിപണിയെയും ബാധിച്ചു തുടങ്ങി.
നിലവില്‍ സ്‌റ്റോക് തീര്‍ന്ന അവസ്ഥയിലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ദിനംപ്രതി 12001500 ലോറികള്‍വരെ അരിയുമായി എത്തിയിരുന്നു. ഇപ്പോള്‍ ഇത് നാലിലൊന്നായി കുറഞ്ഞു. ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അരിയെത്തുന്നത്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും എത്തുന്നതും ഇവിടെ നിന്നാണ്. പച്ചക്കറിയുമായി എത്തുന്ന ലോറികളുടെ എണ്ണവും നാലിലൊന്നായി.

സമരം തുടര്‍ന്നാല്‍ ജയ, സുരേഖ, മട്ട എന്നിവക്ക് അടുത്തയാഴ്ചയോടെ പൊതുവിപണിയില്‍ വില വ്യത്യാസമുണ്ടാകുമെന്ന സൂചന കച്ചവടക്കാര്‍ നല്‍കുന്നുണ്ട്. പച്ചമുളക്, സവാള, കിഴങ്ങ്, പയര്‍, പരിപ്പ്, കടല വര്‍ഗങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ വില കുതിക്കുകയാണ്. പരിപ്പ്പയര്‍ ഇനങ്ങള്‍ക്ക് 2030 ശതമാനമാണ് വര്‍ധന. മുളകിന് 80 രൂപയും സവാളക്ക് 4045 രൂപയുമായി വില ഉയര്‍ന്നു. പഞ്ചസാരക്ക് ചാക്കൊന്നിന് 100120 രൂപവരെ വര്‍ധിച്ചു.

ഡീസല്‍, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം, ടോള്‍ പിരിവ് എന്നിവയിലെ വര്‍ധനയില്‍ പ്രതിഷേധിച്ചാണ് ലോറി സമരം. ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പലതും അംഗീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ചരക്കുലോറികളുടെ വാടക നിരക്ക് ഉയര്‍ത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇക്കാര്യം ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിനെയും അറിയിച്ചിട്ടുണ്ട്.

സമരത്തിന് മുമ്പ് നൂറുകണക്കിന് ലോറികള്‍ കേരളത്തില്‍ എത്തിയിരുന്നതുകൊണ്ടാണ് ഭക്ഷ്യസാധനങ്ങള്‍ക്ക് നിലവില്‍ ക്ഷാമം അനുഭവപ്പെടാത്തത്. സ്‌റ്റോക് തീര്‍ന്നാല്‍ പഴവിപണിയും നിശ്ചലമാകും. വില വര്‍ധനയും ഉണ്ടാകും.

അതേസമയം, ലോറി സമരത്തിന്റെ മറവില്‍ സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാന്‍ കച്ചവടക്കാര്‍ ശ്രമിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ സജീവമാണ്. പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും തടയാന്‍ സിവില്‍ സപ്ലൈസ് അധികൃതരും രംഗത്തുണ്ട്.

ലോറിസമരം നീണ്ടാല്‍ അനുഭാവം പ്രകടിപ്പിച്ച് സ്വകാര്യബസുകളും സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് ഉടമകള്‍. കേരള െ്രെപവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ഉടന്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യന്‍, സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 2016 ഫെബ്രുവരിയില്‍ ഡീസല്‍ വില 48 ആയിരുന്നത് ഇപ്പോള്‍ 70 കടന്നു. ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനവും കൂടി. ഇന്ധനവില നികുതി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. 15 വര്‍ഷം കഴിഞ്ഞാല്‍ വാഹനങ്ങള്‍ നിരത്ത് വിടണമെന്ന തീരുമാനം നടപ്പാക്കാന്‍ സ്വകാര്യ ബസുകള്‍ക്ക് സമയം നീട്ടി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ വ്യാപാരവ്യവസായ മേഖലകളെ സ്തംഭനാവസ്ഥയിലാക്കുന്ന ലോറി സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള നടപടി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (8 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (9 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends