Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തി ജെസ്‌ന; നാലുമാസത്തോളം കാണാമറയാതിരുന്ന ജെസ്‌ന എവിടെയെന്ന് വ്യക്തമായ സൂചന!! അന്വേഷണ സംഘം തൊട്ടരികെ...

27 JULY 2018 12:12 PM IST
മലയാളി വാര്‍ത്ത

കോട്ടയം മുകൂട്ടത്തറയിൽ നിന്ന് നാല് മാസങ്ങൾക്ക് മുമ്പ് കാണാതായ ജെസ്‌ന ജെയിംസിനെ കുറിച്ച്‌ ഇതു വരെ ഒരു വിവരവും ലഭിക്കാത്തത് പൊലീസിനെ കുറച്ചൊന്നുമല്ല കുഴക്കുന്നത്. ജെസ്‌ന ജീവിച്ചിരിക്കുന്നുണ്ടോ അതോ അപായം സംഭവിച്ചോ എന്നതിനെ കുറിച്ച്‌ ഒരു തുമ്ബ് പോലും കിട്ടിയിട്ടില്ല. ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കണ്ടുവെന്ന് പറയുന്നുണ്ടെങ്കിലും ജെസ്‌നയിലേയ്ക്ക് എത്തിച്ചേരാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ജസ്‌ന സ്വയം എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണോ അതോ ആരെങ്കിലും ഒളിപ്പിച്ചിരിക്കുകയാണോ എന്നതാണ് ഇനി കണ്ടെത്താനുള്ളത്. ജസ്‌നയ്ക്ക് വേണ്ടിയുള്ള അന്വേഷണം അവസാന ഘട്ടത്തിലാണ്. എന്നാല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന തിരുവല്ല സിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള വിരമിക്കുന്നത് അന്വേഷണത്തിന് തിരിച്ചടിയാവും. കേരളത്തിന് പുറത്ത് ഉണ്ടെന്ന് കരുതുന്ന ജസ്‌നയെക്കുറിച്ച്‌ പുതിയ ചില വിവരങ്ങള്‍ കൂടി പുറത്ത് വന്നിരിക്കുന്നു.

ജസ്‌നയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പ്രധാനമായും മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നത്. കുടകില്‍ നിന്നുള്ള ചില ഫോണ്‍വിളികളുടെ അടിസ്ഥാനത്തില്‍ മടിക്കേരി, മംഗളൂരു, കൊല്ലൂര്‍, കുന്താപുരം, കുടക് എന്നിവിടങ്ങളില്‍ വ്യാപക പരിശോധന പോലീസ് നടത്തിയിരുന്നു. വീടുകള്‍ കയറി ഇറങ്ങിയായിരുന്നു പരിശോധന. ജസ്‌നയുടെ ബന്ധുക്കള്‍ ഈ പ്രദേശങ്ങളില്‍ ഉള്ളതായി സൂചനകളുണ്ട്.

പിന്നാലെ ബെംഗളൂരു മെട്രോയില്‍ ജസ്‌നയെ പോലൊരു പെണ്‍കുട്ടിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അങ്ങോട്ട് ഓടി. ചുരിദാറിട്ട, കണ്ണട വെച്ച ഒരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് മെട്രോയിലെ സിസിടിവിയില്‍ പതിഞ്ഞത്. മെട്രോയ്ക്ക് ഉള്ളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ഈ ദൃശ്യങ്ങള്‍ ജസ്‌നയുടെ ബന്ധുക്കളെ കാണിച്ച്‌ സ്ഥിരീകരിക്കേണ്ടതായുമുണ്ട്. നാല് മാസമായി നാട്ടിലും കാട്ടിലുമടക്കം അന്വേഷണം നടത്തിയിട്ടും എന്തുകൊണ്ട് ജസ്‌നയെ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. പ്രധാന നഗരങ്ങളിലെല്ലാം ജസ്‌നയുടെ ചിത്രമടക്കം നല്‍കി നോട്ടീസുകള്‍ പതിച്ചിട്ടും ഈ പെണ്‍കുട്ടിയെ ആരും കണ്ടെത്തുന്നില്ല എന്നത് ദുരൂഹമാണ്.

അതിന് കാരണമായി പോലീസ് കരുതുന്നത് ജസ്‌ന തിരിച്ചറിയപ്പെടാതിരിക്കാന്‍ രൂപമാറ്റം നടത്തിയിട്ടുണ്ടാവും എന്നാണ്. കണ്ണട വെച്ച, പല്ലില്‍ ക്ലിപ്പിട്ട ജസ്‌നയുടെ ചിത്രങ്ങളാണ് എല്ലായിടത്തും. അതുകൊണ്ട് തന്നെ ഈ പ്രത്യേകതകളുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ പോലീസ് സ്‌റ്റേഷനിലേക്ക് തുരുതുരെ കോളുകള്‍ എത്തുകയാണ്. അതിനാല്‍ തന്റെ രൂപത്തില്‍ ജസ്‌ന മാറ്റം വരുത്തിയിരിക്കാം.

പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ജസ്‌നയെ സംബന്ധിച്ച്‌ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇനിയുള്ളത് 5 ദിവസങ്ങളാണ്. അതിനിടെ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖര പിള്ള വിരമിക്കുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

വിരമിക്കാനൊരുങ്ങുന്ന ഡിവൈഎസ്പിയെ ജസ്‌ന കേസ് അന്വേഷണം ഏല്‍പ്പിച്ചത് നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. പുതിയതായി ചാര്‍ജെടുക്കുന്ന ഡിവൈഎസ്പിക്കായിരിക്കും ഇനി ജസ്‌നയെ കണ്ടെത്താനുള്ള ചുമതല. ജസ്‌നയെ കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (8 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends