സൗഭാഗ്യങ്ങളുടെ നടുവിൽ വാഴുമ്പോളും ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖം ; വിദ്യാഭ്യാസം ലഭിക്കാതെ പോയത്തിന്റെ സങ്കടം തുറന്ന് പറഞ്ഞ് നീലക്കണ്ണുള്ള ചായക്കടക്കാരൻ

നീലക്കണ്ണുള്ള ആ സുന്ദരൻ ചായക്കടക്കാരനെ ആരും മറക്കാനിടയില്ല. പാക്കിസ്ഥാന്‍ സ്വദേശിയായ ആ ചുള്ളൻ പയ്യൻ ഇപ്പോൾ എവിടെയാണ്? ഇസ്‍ലാമാബാദിലെ ചന്തയിൽ ചായവിറ്റുകൊണ്ടിരിക്കുമ്പോൾ ആ യുവാവ് സ്വപ്നത്തിൽപ്പോലും കരുതിയിരിക്കാണില്ല, വരും നാളുകൾ ഗ്ലാമർ ലോകത്തിന്റേതാണെന്ന്.
നവമാധ്യമങ്ങളിലൂടെ താരമായ നീലക്കണ്ണുള്ള പാക്കിസ്ഥാന്‍ സ്വദേശിയായ ചായക്കടക്കാരൻ അർഷദ് ഖാന്‍ ഇപ്പോൾ നമ്പർ വൺ മോഡലുകളിൽ ഒരാളാണ്. ഇതിനിടെ ഒരു സംഗീത ആൽബത്തിലും അർഷദ് അഭിനയിച്ചു. എന്നാൽ സൗഭാഗ്യങ്ങളുടെ നടുവിൽ വാഴുമ്പോളും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖവും അർഷദ് ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ പങ്കുവെച്ചു. വിദ്യാഭ്യാസം ലഭിക്കാതെ പോയതാണ് ജീവിത്തതിലെ ഏറ്റവും വലിയ സങ്കടമെന്ന് വിഡിയോയില്‍ പറയുന്നു.
ഒരു പ്രാദേശിക ഫോട്ടോഗ്രാഫറാണ് നീലക്കണ്ണുകളുള്ള ഈ സുന്ദരനെ ആദ്യം കണ്ടെത്തിയത്. പിന്നീട് ഫോട്ടോഗ്രഫർ ജിയ അലി ഈ സുന്ദരൻറെ ഫോട്ടോ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ അർഷദ് താരമായി. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഈ താരത്തെ ഏറ്റെടുത്തു.
https://www.facebook.com/Malayalivartha

























