മറ്റ് കുട്ടികളുമായി ചേര്‍ന്ന് പഠിച്ചാല്‍ മക്കള്‍ ചീത്തയാകുമെന്ന് ദിവ്യ ദർശനം കിട്ടിയതുകൊണ്ട് സ്കൂളിൻെറ പടിചവിട്ടാൻ സാധിക്കാതെ പോയ കുഞ്ഞുങ്ങൾക്ക് സന്തോഷിക്കാം... വടക്കന്‍ പറവൂരില്‍ പത്ത് വര്‍ഷമായി രക്ഷിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട കുട്ടികളെ സ്‌കൂളിലേക്ക്...

പറവൂരില്‍ വീട്ടുതടങ്കലിലായിരുന്ന കുട്ടികളെ സ്‌കൂളില്‍ വിടാന്‍ ശിശുക്ഷേമസമിതിയുടെ നിര്‍ദേശം. പത്ത് വര്‍ഷമായി രക്ഷിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട കുട്ടികളാണ് സ്‌കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. മൂന്ന് കുട്ടികളെയും സ്‌കൂളില്‍ വിടാന്‍ ശിശുക്ഷേമസമിതി ഉത്തരവിട്ടു. കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. കുട്ടികള്‍ക്കും അമ്മയ്ക്കും കൗണ്‍സിലിങ് നല്‍കുമെന്നും അമ്മയും കുട്ടികളും ചൈല്‍ഡ് ഹോമില്‍ തുടരുമെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.
തത്തപ്പിള്ളി അത്താണിക്ക് സമീപം താമസിക്കുന്ന പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47), ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് പന്ത്രണ്ടും ഒമ്പതും ആറും വയസ്സായ മൂന്ന് മക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്.
അയല്‍വാസികളുമായി ഒരുബന്ധവും ഇവര്‍ പുലര്‍ത്തിയിരുന്നില്ല. രാത്രിയില്‍ പോലും വീടിനുള്ളില്‍ വിളക്ക് തെളിച്ചിരുന്നില്ല. ഒറ്റപ്പെട്ടു കഴിയുന്ന ഇവര്‍ക്കെതിരേ സംശയം തോന്നി പരിസരവാസികളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമാണ് താലൂക്ക് ലീഗല്‍ അതോറിറ്റിക്കും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനും പരാതി നല്‍കിയത്.
ഇതിനെ തുടര്‍ന്ന്, ജില്ലാ ലീഗല്‍ അതോറിറ്റി അധികൃതരും പോലീസും ശിശുസംരക്ഷണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍, അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്ന വീടിന്റെ വാതില്‍ തുറക്കാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസും നാട്ടൂകാരും ചേര്‍ന്ന് വാതില്‍ തുറക്കാന്‍ ഏറെനേരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒടുവില്‍ വാതിലിന്റെ പൂട്ട് പൊളിച്ച് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗത്യന്തരമില്ലാതെ അബ്ദുള്‍ ലത്തീഫ് വാതില്‍ തുറക്കുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പമാണ് ഇയാള്‍ വീട്ടിനുള്ളില്‍ കഴിഞ്ഞിരുന്നത്. കുട്ടികള്‍ക്ക് പുറത്തിറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. മാതാപിതാക്കള്‍ പുറത്തേക്ക് പോകുമ്പോള്‍ വാതില്‍ പുറമെ നിന്ന് പൂട്ടിയാണ് പോയിരുന്നത്. മൂന്ന് പേരെയും സ്‌കൂളില്‍ വിട്ടിട്ടില്ല. മറ്റ് കുട്ടികളുമായി ചേര്‍ന്ന് പഠിച്ചാല്‍ മക്കള്‍ ചീത്തയാകുമെന്നാണ് പിതാവ് പറഞ്ഞത്. കുട്ടികള്‍ക്ക് വീടിനുള്ളില്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. തനിക്ക് ദിവ്യത്വം ലഭിച്ചിട്ടുണ്ടെന്നും മക്ക സന്ദര്‍ശിക്കുന്നതിന് പകരം ഇവിടെ വന്നാല്‍ മതിയെന്നുമാണ് അബ്ദുള്‍ ലത്തീഫ് പറയുന്നത്.
https://www.facebook.com/Malayalivartha

























