എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയതു ജെ.ഐ. മുഹമ്മദും റിഫയും ; അഭിമന്യുവിനെ കുത്തിയത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായി ; റിഫയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

എറണാകുളം മഹാരാജാസിൽ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ സൂത്രധാരനായ നിയമ വിദ്യാർഥി മുഹമ്മദ് റിഫ (24) ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായി. മഹാരാജാസ് കോളജിൽ ക്യാംപസ് ഫ്രണ്ടിനു വേണ്ടി ചുവരെഴുത്തു നടത്താനും എസ്എഫ്ഐ എതിർത്താൽ പുറത്തുനിന്ന് ആളെ വരുത്തി ആക്രമിക്കാനും പദ്ധതിയിട്ടതു കേസിൽ നേരത്തെ അറസ്റ്റിലായ ജെ.ഐ. മുഹമ്മദും റിഫയും ചേർന്നാണ്.
അഭിമന്യുവിനെ കുത്തിയത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായി. എന്നാൽ അത് താൻ അല്ലെന്നനായിരുന്നു മുഹമ്മദിന്റെ മൊഴി. കേസിൽ ഒടുവിൽ പിടിയിലായ പള്ളുരുത്തി ബത്തേരി സ്വദേശി അനീഷ് ആണ് അഭിമന്യുവിനെ കുത്തിയതെന്നാണ് വെളിപ്പെടുത്തൽ. സംഘർഷത്തിനിടയിൽ അഭിയെ അനീഷ് കുത്തി വീഴ്ത്തുകയായിരുന്നു. എസ്ഡിപിഐ തൊഴിലാളി സംഘടനാ നേതാവാണ് അനീഷ്. ഹാദിയ കേസിൽ ഹൈകോടതിയിലേക്ക് മാർച്ച് നടത്തിയപ്പോൾ പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായിരുന്നു ഇയാൾ ജാമ്യത്തിൽ കഴിയുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കും. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.
എറണാകുളം പൂത്തോട്ടയിലെ സ്വകാര്യ ലോ കോളജിലെ വിദ്യാർഥിയായ റിഫ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഇടയ്ക്കു മഹാരാജാസ് കോളജിൽ എത്തുമായിരുന്നു. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയതു ജെ.ഐ. മുഹമ്മദും റിഫയും ചേർന്നാണെന്നു പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ മുഹമ്മദ് അടക്കമുള്ള പ്രതികൾ നൽകിയ മൊഴികളിലാണ്, കൊലപാതകത്തിൽ റിഫയുടെ പങ്കു വെളിച്ചത്തു കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha

























