ലോറിസമരം മൂലം പച്ചക്കറികള്‍ക്കും, മറ്റ് അവശ്യസാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചത് ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു

ഒരാഴ്ചയായി തുടരുന്ന ലോറിസമരം മൂലം പച്ചക്കറികള്‍ക്കും, മറ്റ് അവശ്യസാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരിക്കുന്നത് ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറികളൊന്നും വരാത്തതിനാല്‍ കേരള വിപണിയില്‍ പച്ചക്കറികളുടേയും മുട്ട അടക്കമുള്ള മറ്റ് ഉല്‍പ്പന്നങ്ങളുടെയും വില കുതിച്ചുയരുകയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം.
ലോറി സമരം പിന്‍വലിക്കുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് പ്രസിഡന്റ് മൊയ്തീന്‍കുട്ടിഹാജിയുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ജനറല്‍സെക്രട്ടറി ജി. ജയപാല്‍ ട്രഷറര്‍ കെ. പി. ബാലകൃഷ്ണപൊതുവാള്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ജി. കെ. പ്രകാശ്, പ്രസാദ് ആനന്ദഭവന്‍, വിവിധ സംസ്ഥാനഭാരവാഹികള്‍, ജില്ലാഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha

























