ഹിന്ദു സംഘടനകളുടെ ഹര്‍ത്താലില്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്യരുത് ; ഹൈക്കോടതി നിർദ്ദേശം

ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പോലീസന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിശ്വാസത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഈ മാസം 30 ന് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തത്.യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചാല്‍ പമ്ബയില്‍ അവരെ തടയുമെന്നും സംഘടനാഭാരവാഹികള്‍ വ്യക്തമാക്കി. അയ്യപ്പ ധര്‍മ്മസേന,വിശാലവിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമസേന, ഹനുമാന്‍ സേന, ഭാരത് എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























