ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് ഗവ.ഡോക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച കരിദിനം ആടരിക്കും

ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് ഗവ.ഡോക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച കരിദിനമായി ആചരിക്കും. കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ യും ഇതില്‍ പങ്കുചേരും. ശാസ്ത്ര വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദ്ധരുടെ ശക്തമായ എതിര്‍പ്പ് ഉണ്ടായിട്ടും സര്‍ക്കാര്‍ എന്‍.എം.സി.ബില്‍ 2017 പാര്‍ലെമന്റില്‍ പാസ്സാക്കാനുള്ള ശ്രമം നടത്തുന്നത് അപലപനീയമാണ്.
സങ്കര വൈദ്യത്തെ പ്രോത്സാഹിപ്പിക്കുക വഴി അടിസ്ഥാന ശാസ്ത്ര തത്വങ്ങളെ തന്നെ ചോദ്യം ചെയ്യുകയും പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കുകയും ചെയ്യുന്ന ഈ ബില്ലിനെതിരെ പുരോഗമന പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കണം. പാവപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കണമെങ്കില്‍ പൊതുജനാരോഗ്യ മേഖല സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഐ.എം.എ. നാളെ പ്രഖ്യാപിച്ച സൂചന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കെ ജി എം ഒ എ നാളെ കരിദിനമാചരിക്കും.
https://www.facebook.com/Malayalivartha

























