സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്‌ക്കെതിരായ ലേഖനം പ്രസിദ്ധീകരിച്ചതിന് ഗ്രന്ഥാലോകം എഡിറ്റര്‍ എസ്. രമേശനെ പു.ക.സ രാജിവെപ്പിച്ചു

എഴുത്തുകാരന്‍ ഹരീഷിന്റെ നോവല്‍ മീശ വിവാദമായതിനെ തുടര്‍ന്ന് പിന്തുണയുമായി എത്തിയ സി.പി.എമ്മുകാര്‍ സ്വന്തംപാര്‍ട്ടിക്കാര്‍ക്ക് അത് അനുവദിച്ചില്ല. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്‌ക്കെതിരായ ലേഖനം പ്രസിദ്ധീകരിച്ചതിന് ഗ്രന്ഥാലോകം എഡിറ്റര്‍ എസ്. രമേശനെ രാജിവെപ്പിച്ചു. ലൈബ്രറി കൗണ്‍സിലിലെ പാര്‍ട്ടി അംഗങ്ങളുടെ ഫ്രാക്ഷന്‍ യോഗം ചേര്‍ന്ന് ലേഖനത്തിന് തിരുത്തല്‍ ആവശ്യപ്പെട്ടെങ്കിലും എസ് .രമേശന്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് ഈ മാസം 24 ന് ചേര്‍ന്ന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജി ആവശ്യപ്പെട്ടത്.പാര്‍ട്ടി നിര്‍ദ്ദേശമായത് കൊണ്ട് പു ക സ സംസ്ഥാന സെക്രട്ടറിയും എറണാകുളം ഏരിയാ കമ്മിറ്റി അംഗവുമായ രമേശന്‍ രാജി എഴുതി നല്‍കി.
മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് ജനുവരി ലക്കത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ ലേഖനം സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ പ്രസിദ്ധീകരണമായ ഗ്രന്ഥാലോകം പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി മാര്‍ക്‌സിന്റെ ജീവചരിത്രം എഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ മോഷ്ടിച്ചതാണെന്ന് ലേഖനത്തില്‍ പരാമര്‍ശിമിരുന്നു. ഇത് വിവാദമായി. ലേഖനം സ്വദേശാഭിമാനിയെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി തലസ്ഥാനത്തെ പു ക സ നേതാക്കള്‍ രംഗത്തെത്തി. രാമചന്ദ്രന് മറുപടിയായി മാര്‍ച്ച് ലക്കത്തില്‍ ഇവരുടെ രണ്ട് ലേഖേനം പ്രസിദ്ധീകരിച്ചു.അത് പോര തിരുത്ത് കൊടുക്കണമെന്നായിരുന്നു ആവശ്യം.
സ്വദേശാഭിമാനി ക്ലാവ് പിടിച്ച കാപട്യം എന്ന പേരില്‍ ഒരു പുസ്തകം രാമചന്ദ്രന്‍ എഴുതിയിട്ടുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘമാണ് പ്രസാധകര്‍. വളരെ ബോധപൂര്‍വം ഇവയുടെ കോപ്പികള്‍ എന്‍.ബി.എസിന്റെ സ്റ്റാളുകളില്‍ ഒളിച്ചു വച്ചിരിക്കയാണ്. സ്വദേശാഭിമാനി ദലിത് വിരുദ്ധനും ഈഴവര്‍ക്കും മറ്റും എതിരെ ദയാരഹിതമായി ലേഖനങ്ങളും എഡിറ്റോറിയലും എഴുതിയിട്ടുണ്ടെന്ന് രാമചന്ദ്രന്‍ തെളിവ് സഹിതം തന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു. ആ പുസ്തകത്തിന്റെ ചുവട് പിടിച്ചാണ് ഈ ലേഖനവും എഴുതിയിട്ടുള്ളത്. രാമചന്ദ്രന്‍ മലയാള മനോരമ, മംഗളം, ജന്മഭൂമി എന്നിന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
രാജി വെച്ച വിവരം ലൈബ്രറി കൗണ്‍സില്‍ അദ്ധ്യക്ഷന്‍ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ മാതൃഭുമി ചാനനലിലും ടൈംസ് ഓഫ് ഇന്ത്യയിലും വന്നിരുന്നു. മീശ നോവല്‍ ഉയര്‍ത്തിവിട്ട ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പറ്റിയുള്ള ചര്‍ച്ചയില്‍ ഏറ്റവും ശക്തമായി അഭിപ്രായം പറഞ്ഞത് സി പി എം നേതാക്കളായിരുന്നു. അതേ പാര്‍ട്ടി തന്നെയാണ് രേഖകള്‍ സഹിതം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരില്‍ പത്രാധിപരെ പുറത്താക്കുന്നത്.
https://www.facebook.com/Malayalivartha

























