കരുണാനിധി രോഗമുക്തി നേടാന്‍ പ്രാര്‍ഥിക്കുന്നു ; തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കരുണാനിധിയുടെ ആരോഗ്യനില ഉടന്‍തന്നെ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കരുണാനിധിയുടെ ആരോഗ്യനില ഉടന്‍തന്നെ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ രോഗവിവരത്തെക്കുറിച്ച് പ്രധാനമന്ത്രി, കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനെയും കനിമൊഴിയെയും ഫോണില്‍ വിളിച്ച് തിരക്കി. ഇക്കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
കരുണാനിധിക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഒരുക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അദ്ദേഹം രോഗമുക്തി നേടാന്‍ പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അഞ്ച് ദിവസത്തെ ആഫ്രിക്കന്‍ പര്യടനത്തിലാണ് പ്രധാനമന്ത്രി.
ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയെ കഴിഞ്ഞ ദിവസം ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു. മൂത്രാശയത്തിലെ അണുബാധയെ തുടര്‍ന്ന് പനിയുണ്ടായതായും ഇതിനുളള ചികിത്സയിലാണ് കരുണാനിധിയെന്നുമാണ് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























