ദേശീയ മെഡിക്കല്‍ ബില്‍ (എന്‍.എം.സി) നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറാത്തതില്‍ പ്രതിഷേധിച്ച് ഐ.എം.എ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒ.പി. ബഹിഷ്‌ക്കരിക്കുന്നു

ദേശീയ മെഡിക്കല്‍ ബില്‍ (എന്‍.എം.സി) നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറാത്തതില്‍ പ്രതിഷേധിച്ച് ഐ.എം.എ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കുന്നു. ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് 'നോ എന്‍.എം.സി ഡേ' ആചരണം. അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, തീവ്രപരിചരണ വിഭാഗം, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയ എന്നിവ ഒഴിവാക്കിയാണ് ഒ.പി ബഹിഷ്‌കരണം.
മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നത് വന്‍ അഴിമതിക്കിടയാക്കുമെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പാര്‍ലമന്റെ് സമ്മേളനത്തില്‍ ബില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയതിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. എന്നാല്‍, വീണ്ടും ലോക്‌സഭയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍മാര്‍ രണ്ടാംഘട്ട സമരവുമായി രംഗത്തുവന്നത്.
https://www.facebook.com/Malayalivartha

























