മാവേലിക്കര സ്വദേശിനിയെ പിരിയാൻ കഴിയാതെ ലെസ്ബിയൻ പെൺകുട്ടി; സഹോദരന് വേണ്ടി വിവാഹം ആലോചിക്കാനെന്ന വ്യാജേന ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകലും... പിന്നാലെ കിട്ടിയത് എട്ടിന്റെ പണി

മാവേലിക്കരയിലെ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സ്വവര്‍ഗാനുരാഗിയായ തിരുവനന്തപുരം സ്വദേശിനി അറസ്റ്റില്‍. 25കാരിയായ ജലീറ്റ ജോയ് എന്ന യുവതിയാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ വെച്ചാണ് ജെലീറ്റ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. തന്റെ ജേഷ്ഠനാണെന്ന് പറഞ്ഞ് ജലീറ്റ ഒരു യുവാവിനെ പരിചയപ്പെടുത്തുകയും പിന്നീട് പെണ്‍കുട്ടിയെ വിവാഹം ആലോചിക്കുകയും ചെയ്തു. എന്നാല്‍ യുവാവിനെ ഇതിനുശേഷം കാണാതാകുകയായിരുന്നു.
ശേഷം ജെലീറ്റ പെണ്‍കുട്ടിയെ ബംഗളൂരുവിലെത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പെണ്‍കുട്ടി എതിര്‍പ്പ് പകടിപ്പിച്ചതോടെ ജെലീറ്റ തന്റെ പക്കലിരുന്ന ബ്ലാങ്ക്ചെക്കില്‍ അഞ്ച് ലക്ഷം രൂപ എഴുതി പെണ്‍കുട്ടിക്കെതിരെ കേസ് നല്‍കി. കഴിഞ്ഞമാസം 21ന് മാവേലിക്കരയിലെത്തിയ ജലീറ്റ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടികൊണ്ടുപോയി.
കൊച്ചിയിലെത്തി വിമാനമാര്‍ഗം മുംബൈയിലേക്കും പിന്നീട് അവിടെ നിന്ന് ഗുജറാത്തിലേക്കുമാണ് ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഗുജറീത്തിലെ സത്പുരയില്‍ രണ്ട് മലയാളി യുവതികള്‍ക്കൊപ്പം പെണ്‍കുട്ടിയെ താമസിപ്പിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ജെലീറ്റ പെണ്‍കുട്ടിയെ ഒരു അഭിഭാഷകനൊപ്പം മാവേലിക്കരയിലേക്ക് അയച്ചു. നാട്ടിലെത്തിയ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് സംഘം ബംഗളൂരുവില്‍ നിന്ന് ജലീറ്റയെ അറസ്റ്റ് ചെയുകയായിരുന്നു.
https://www.facebook.com/Malayalivartha

























