അരുണ്‍ ഗോപിയ്ക്ക് പുറമേ മൂന്ന് സിനിമകളിലേക്ക് കൂടി ഹനാന് ക്ഷണം

സിനിമയില്‍ അഭിനയിച്ച് ജീവിക്കുക എന്ന ഹനാന്റെ ആഗ്രഹം സഫലമാകാന്‍ തുടങ്ങി. തൊടുപുഴ അല്‍അസ്ഹര്‍ കോളേജ് വിദ്യാര്‍ഥിനി ഹനാനാണ് മൂന്ന് സിനിമകളിലാണ് ക്ഷണം ലഭിച്ചത്.
രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചു. ഇതിന് പുറമെ വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്.
നൗഷാദ് ആലത്തൂര്‍, അസീഫ് ഹനീഫ് എന്നിവരാണ് ഈ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഇതിന് പുറമെ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രത്തിലും ഹനാന്‍ വേഷമിടും.
https://www.facebook.com/Malayalivartha

























