ഹനാനെ തള്ളിപ്പറഞ്ഞവര്‍ പുറത്ത്.... വേദനയോടെ ആശുപത്രി കിടക്കയില്‍നിന്നും ഹനാന്റെ വെളിപ്പെടുത്തലുകള്‍

ഹനാന് ഏറെ വേദനയിലാണെങ്കിലും ഉറച്ച ആത്മവിശ്വാസത്തിലാണ്. ഇന്നലെ രാവിലെ മുതല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു മടുത്ത ഹനാനു ചെവിവേദന കടുത്തതോടെ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു. പിന്നീട് വൈകിട്ടാണു സന്ദര്‍ശകരെ കണ്ടുതുടങ്ങിയത്. എങ്കിലും മൊബൈല്‍ ഫോണ്‍ റിങ് ചെയ്യുന്നതുപോലും ഹനാനു സഹിക്കാനാവുന്നില്ല.
നടന്ന സംഭവങ്ങളൊക്കെ ജീവിതത്തെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ പഠിപ്പിക്കുകയാണ്. നടന്‍ കലാഭവന്‍ മണിയാണ് എന്റെ സ്പിരിറ്റ്. ആ കരുത്തും ചങ്കൂറ്റവും ഞാനും കാണിക്കും. സാമൂഹിക മാധ്യമങ്ങളിലും സമൂഹത്തിലും ആയിരക്കണക്കിന് ആളുകള്‍ പിന്തുണ നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പിന്തുണ അറിയിച്ചതില്‍ ഏറെ സന്തോഷവും നന്ദിയുമുണ്ട്. വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ട പ്രകാരം പോലീസ് എഴുതിത്തന്ന പരാതിയില്‍ ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. കാര്യങ്ങളറിഞ്ഞു മേജര്‍ രവി വിളിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഒരു പരിപാടിയില്‍ നിമിഷ കവിത എഴുതി പാടിയത് ഓര്‍ത്തിരുന്നാണ് അദ്ദേഹം വിളിച്ചത്. കോളജില്‍ ഇനി അടയ്ക്കാനുള്ള ഒരു സെമസ്റ്റര്‍ ഫീസ് അടയ്‌ക്കേണ്ടെന്നു കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ബി.എസ്‌സി. പൂര്‍ത്തിയാക്കി എം.എസ്‌സിക്കു ചേരണം. നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയും എം.ബി.ബി.എസ്. എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയും ചെയ്യും. ആയുര്‍ ഗൃഹത്തിന്റെ ഉടമയായ കെ.കെ. വിശ്വനാഥനാണു ഇപ്പോള്‍ എന്റെ ഗാര്‍ഡിയന്‍. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് തുടര്‍ കാര്യങ്ങള്‍ ചെയ്യും' ഹനാന്‍ പറഞ്ഞു. ചെവിയുടെ ഡയഫ്രത്തിന്റെ ചികിത്സ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അത് കഴിഞ്ഞാല്‍ ഹനാനു മടങ്ങാനാകുമെന്നും കെ.കെ. വിശ്വനാഥന്‍ അറിയിച്ചു.
ചില ചാനലുകളില്‍ ഉള്‍പ്പെടെ പരിപാടി അവതരിപ്പിക്കാന്‍ ഹനാന് ഓഫറുകള്‍ വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























