ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസമായി മഞ്ജു ; കുട്ടനാടുകാർക്ക് വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും നൽകി

കുട്ടനാട്കാർക്ക് ആശ്വാസവുമായി നടി മഞ്ജു വാര്യർ. കൈനകരി കായല്‍ ചിറ ജെട്ടി, കായല്‍ പുറം കോളനി, ചതുര്‍ഥ്യാകരി ഗുരുമന്ദിരം, വായനശാല എന്നിവിടങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മഞ്ജു നേരിട്ട് നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.
കുട്ടനാടിന്റെ ദുരിതത്തെ കുറിച്ച് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കേട്ടറിഞ്ഞതിനേക്കാള്‍ ഏത്ര വലിയ ദുരിതമാണ് അവര്‍ അനുഭവിക്കുന്നതെന്ന് ഇന്നാണ് മനസിലായത്. അവരെ സഹായിക്കേണ്ടത് നമ്മുടെയെല്ലാം കടമ കൂടിയാണ്. ഞാന്‍ ചെയ്തത് അതിലൊരു പങ്ക് മാത്രമാണെന്നും മഞ്ജു പറഞ്ഞു.
മലയാള മനോരമയുടെ കൂടെയുണ്ട് നാട് എന്ന ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായിട്ടാണ് മഞ്ജു കുട്ടനാട്ടിലെത്തിയത്. സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളും പച്ചക്കറികളും പലവ്യഞ്ജനങ്ങളും മഞ്ജു കുട്ടനാട്ടില്‍ നൽകി.
https://www.facebook.com/Malayalivartha

























