രണ്ടാംക്ലാസ്സുകാരിയുടെ ശരീരമാസകലം ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച സംഭവം ; സംഭവം പുറത്തറിയിച്ച അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കി

കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരിൽ രണ്ടാംക്ലാസ്സുകാരിയുടെ ശരീരമാസകലം ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച സംഭവം പുറത്തറിയിച്ച അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. കുട്ടിയെ സംബന്ധിച്ച വിവരങ്ങൾ പുറത്തറിഞ്ഞതോടെ സ്‌കൂളിന്റെ പേര് കളങ്കപ്പെടുത്തി എന്ന് ആരോപിച്ചാണ് കൊല്ലം തഴവയിൽ അധ്യാപികയായ ശ്രീജയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്.
ഒരാഴ്ച്ചയായി സ്‌കൂളില്‍ എത്താതിരുന്ന കുട്ടി സ്‌കൂളില്‍ എത്തിയതോടെ അസ്വസ്ഥ പ്രകടിപ്പിച്ചു തുടങ്ങി. തുടർന്ന് കുട്ടിയോട് അധ്യാപകര്‍ കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലുമടക്കം രണ്ടാനമ്മ പൊള്ളലേല്‍പ്പിച്ചിരുന്നു. കുട്ടിയുടെ പിതാവിന്റെ അറിവോടെയായിരുന്നു പീഡനം. തുടർന്ന് സ്‌കൂള്‍ അധികൃതര്‍ എഇഒയെ വിവരമറിയിക്കുകയും, ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട ശേഷം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ചുമതല ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. കുട്ടിയുടെ രണ്ടാനമ്മയേയും പിതാവിനേയും കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
https://www.facebook.com/Malayalivartha

























