വിവാഹിതയും ഒരുകുട്ടിയുടെ അമ്മയുമായ സഹോദരിയുടെ വഴി വിട്ട ബന്ധം ചോദ്യം ചെയ്തു; തർക്കം രൂക്ഷമായതോടെ സഹോദരൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം

കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് സഹോദരന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആശുപത്രിയിലായിരുന്ന വക്കീല്‍ ഗുമസ്ത കമ്മിള്‍ കണ്ണംകോട് വി കെ പച്ച ശ്യാമള സദനത്തില്‍ അച്ചു എ നായര്‍ (26) മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് അന്ത്യം. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് അച്ചുവിന് വീട്ടില്‍ വച്ച് തീപ്പൊള്ളലേറ്റത്.
അന്ന് വൈകിട്ട് വീട്ടിലെത്തിയ പ്ലംബിംഗ് തൊഴിലാളിയായ സഹോദരന്‍ മിഥുന്‍ (31) അച്ചുവുമായി വഴക്കിട്ടു. അച്ചുവിന് ഒരു യുവാവുമായുള്ള വഴിവിട്ട ബന്ധം ആരോപിച്ചായിരുന്നു വഴക്ക്. കോപാകുലനായ മിഥുന്‍ സഹോദരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മിഥുനെ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വക്കീല്‍ ഗുമസ്തയായ അച്ചു വിവാഹിതയും ആറ് വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ് ഇവര്‍ അഞ്ച് മാസമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha

























