Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പാലക്കാടുള്ള ഫേസ്ബുക്ക് കാമുകിയെ കാണാൻ തിരുവനന്തപുരത്ത് നിന്ന് പതിനേഴുകാരന്‍ ഇറങ്ങിപ്പുറപ്പെട്ടു; മെസഞ്ചറിലൂടെ ചാറ്റ് ചെയ്ത് വടക്കഞ്ചേരിയിലെത്തിയ യുവാവിന് വീട്ടീലേക്കുള്ള വഴി പറഞ്ഞ് കൊടുക്കുന്നതിനിടയിൽ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്ത് കാമുകിയുടെ സർപ്രൈസ്; എട്ടിന്റെ പണികിട്ടിയ പതിനേഴുകാരന് രക്ഷകരായത് പോലീസ്

28 JULY 2018 11:36 AM IST
മലയാളി വാര്‍ത്ത

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ തേടി തിരുവനന്തപുരത്ത് നിന്ന് പതിനേഴുകാരന്‍ പാലക്കാട് എത്തി. എന്നാല്‍ യുവതിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പതിനേഴുകാരന് രക്ഷകരായത് കേരള പോലീസ്. വിഴിഞ്ഞത്ത് നിന്നാണ് യുവാവ് വടക്കഞ്ചേരിയിലെത്തിയത്. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴിയുള്ള പരിചയം മാത്രമേ ഇവര്‍ തമ്മിലുണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടിയുടെ വീടോ ഫോണ്‍ നമ്പറോ ഒന്നും തന്നെ യുവാവിന് അറിയില്ലായിരുന്നു. മെസഞ്ചറിലൂടെ ചാറ്റ് ചെയ്താണ് യുവാവ് യുവതിയെ തേടി വടക്കഞ്ചേരിയിലെത്തിയത്.

തന്റെ വീട്ടീലേക്കുള്ള വഴി ചാറ്റിലൂടെ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന യുവതി ഒരു ഘട്ടമെത്തിയപ്പോള്‍ മൊബൈല്‍ ഡാറ്റ ഓഫ് ചെയ്ത് റിപ്ലൈ കൊടുക്കാതെയായി. യുവതിയെ കണ്ടെത്താനാകാതെ വരികയും കൈയിലുണ്ടായിരുന്ന പണം തീരുക കൂടി ചെയ്തതോടെ യുവാവ് വെട്ടിലായി. ഇതോടെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ യുവാവിനെ പൊലീസ് മൂന്നു നേരം ഭക്ഷണവും കൊടുത്താണ് വിട്ടത്.

യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് എത്തിയതെന്ന് പതിനേഴുകാരന്‍ പറഞ്ഞു. ട്രെയിനില്‍ തൃശൂരിലെത്തി അവിടെ നിന്നു പാലക്കാട്ടേക്കു ബസ് കയറിയ ഇയാള്‍ വ്യാഴം രാത്രി എട്ടിന് വടക്കഞ്ചേരിയില്‍ ഇറങ്ങി. യുവതി നല്‍കിയ വിവരമനുസരിച്ച് രാത്രി 10ന് ഓട്ടോറിക്ഷയില്‍ പുതുക്കോടെത്തി. പുതുക്കോട് എത്തിയെന്ന് അറിഞ്ഞതോടെ യുവതി ഡാറ്റ ഓഫ് ചെയ്തു.

നാട്ടുകാരുമായി സംസാരിച്ചെങ്കിലും യുവതിയുടെ പേരുള്ള ഒരുപാട്‌പേരുണ്ടായിരുന്നതിനാല്‍ ഓരോ വീട്ടിലും അന്വേഷിക്കാമെന്നായി അവര്‍. അതു പന്തിയല്ലെന്നു തോന്നിയ ഓട്ടോ ഡ്രൈവര്‍ യുവാവിനെ ചില പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.വീടിനു സമീപം വരെ എത്തിയെന്ന് അറിയിച്ചതോടെയാണു കൂടുതല്‍ വഴി പറഞ്ഞു കൊടുക്കാതെ യുവതി തടിതപ്പിയത്.

ഓട്ടോയില്‍ പുതുക്കാട് എത്തിയതിന് പിന്നാലെ യുവാവിന്റെ കയ്യിലെ പണവും തീര്‍ന്നിരുന്നു.യുവതിയുടെ ഫോണ്‍ നമ്പര്‍ തന്റെ കൈയിലില്ലെന്നും എന്നാല്‍ താന്‍ നമ്ബര്‍ കൊടുത്തിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.വീട്ടുകാരുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ സുഹൃത്തിനെ കാണാന്‍ പാലക്കാട് പോകുന്നെന്ന് അറിയിച്ചിരുന്നതായി അമ്മ പറഞ്ഞു. സ്റ്റേഷനിലിരുത്തിയ ഇയാളെ തിരുവനന്തപുരത്തു നിന്ന് വീട്ടുകാരെത്തിയപ്പോള്‍ കൂടെ വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends