സ്ത്രീസമൂഹത്തിന് നേരെ ബഹുമാനമില്ലാതെ, സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുകയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍

സ്ത്രീസമൂഹത്തിന് നേരെ ബഹുമാനമില്ലാതെ, സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുകയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. സമൂഹമാധ്യമങ്ങളിലൂടെ ഭാഷയെ വ്യഭിചരിക്കുകയാണ് ചിലര്‍ ശ്രമിക്കുന്നത്. എന്ത് മാനസിക ബുദ്ധിമുട്ടുകളുണ്ടായാലും ഹനാനൊപ്പം നില്‍ക്കും. ഹനാനടക്കം ഒരു സ്ത്രീകളും മോശക്കാരല്ല. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോസഫൈന്‍ അറിയിച്ചു. ഗുരുവായൂരില്‍ കല്യാണമണ്ഡപത്തില്‍ വെച്ച് ഒരു പെണ്‍കുട്ടി വിവാഹത്തിന് വിസമ്മതിച്ചത് മുതല്‍ തുടങ്ങിയതാണ് സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നോവല്‍ എഴുതിയ ഹരീഷിന്റെ കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിച്ചു. അന്തസില്ലാത്ത രീതിയിലാണ് സ്ത്രീകള്‍ക്കെതിരെ പ്രതികരിക്കുന്നത്. ഇതിന് ഉത്തരവാദികള്‍ സമൂഹമാണ്. നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ വനിതാ കമ്മിഷന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു. ഇത് സ്ത്രീസമൂഹത്തിനെതിരായ ആക്രമണമാണ്. പറയാന്‍ അറപ്പുളവാക്കുന്ന ഭാഷയിലാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം നടത്തുന്നത്.
https://www.facebook.com/Malayalivartha

























