ലാവ്‌ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി. കരാറില്‍ ലാവ്‌ലിന് ലാഭവും കെ.എസ്.ഇ.ബിക്ക് നഷ്ടവും ഉണ്ടായി

ലാവ്‌ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി. കരാറില്‍ ലാവ്‌ലിന് ലാഭവും കെ.എസ്.ഇ.ബിക്ക് നഷ്ടവും ഉണ്ടായി. പിണറായി അറിയാതെ കരാറില്‍ ഒരു മാറ്റവും വരില്ല. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിധി പുറപ്പെടുവിച്ചത്. കസ്തൂരി രംഗ അയ്യര്‍, ആര്‍ . ശിവദാസ് എന്നിവര്‍ക്കെതിരെ തെളിവുണ്ട്. ഇവരും വിചാരണ നേരിടണം. പിണറായി കാനഡയിലുള്ളപ്പോഴാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചതാണ് കേസിനു ആധാരം. കരാര്‍ കമ്പനിക്കു നല്‍കിയതിലൂടെ ഖജനാവിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആക്ഷേപം. യുഡിഎഫാണു കരാര്‍ കൊണ്ടുവന്നെങ്കിലും അതില്‍ മാറ്റം വരുത്തി അന്തിമ കരാര്‍ ഒപ്പിട്ടത് നയനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പ്രതിപ്പട്ടികയിലെ ആറുപേരില്‍ പിണറായി വിജയന്‍, വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കിയ വിചാരണക്കോടതി നടപടിയാണു ഹൈക്കോടതി ശരിവച്ചത്. വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നു ഹൈക്കോടതി വിധിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സമയം കഴിഞ്ഞാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് വലിയ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha

























