രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇനി വയോജനങ്ങള്‍ക്ക് സ്വയം നിര്‍ണയിക്കാം...

ഇനി പ്രമേഹത്തിന്റെ അളവ് വയോജനങ്ങള്‍ക്ക് സ്വയം നിര്‍ണ്ണയിക്കാം. 60 വയസ്സ് കഴിഞ്ഞ ബി.പി.എല്‍ വിഭാഗത്തിലെ വയോധികര്‍ക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന 'വയോമധുരം' പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഓരോ ജില്ലയിലും 1000 പേര്‍ക്കാണ് ആദ്യഘട്ടം ഗ്ലൂക്കോമീറ്റര്‍ നല്‍കുക.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ചിന്റെ പഠനം അനുസരിച്ച് പ്രമേഹരോഗികളുടെ എണ്ണത്തില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. സംസ്ഥാന ജനസംഖ്യയുടെ 19.4 ശതമാനവും വയോധികരില്‍ 80 ശതമാനവും പ്രമേഹരോഗികളാണെന്നാണ് റിപ്പോര്‍ട്ട്.പ്രമേഹരോഗിയാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ക്ലാസും നല്‍കും.
പദ്ധതിയുടെ പ്രചാരണത്തിനും ഗുണഭോക്താക്കളെ കണ്ടെത്താനും ജില്ല സാമൂഹികനീതി ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha

























