മറുനാടൻ മലയാളിക്ക് കെഎസ്ആര്‍ടിസിയുടെ ഓണസമ്മാനം; മലയാളികള്‍ക്കു കേരളത്തിലെത്തി ഓണം ആഘോഷിക്കാനായി കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ്

ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു മലയാളികള്‍ക്കു കേരളത്തിലെത്തി ഓണം ആഘോഷിക്കാനായി കെഎസ്ആര്‍ടിസിയുടെ മാവേലി ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും. ഓണാവധിക്കാലത്തോടനുബന്ധിച്ച് ബംഗളൂരു, മൈസൂര്‍, കോയന്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും കേരളത്തിലേക്ക് സ്വകാര്യ ബസുകള്‍ ഇരട്ടിയിലധികം ചാര്‍ജ് ഈടാക്കുന്ന പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം.
കെഎസ്ആര്‍ടിസിയുടെ നിലവില്‍ ഓടുന്ന അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കൊപ്പം 100 ബസുകള്‍ അധികമായി സര്‍വീസ് നടത്തും. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെയാണ് കേരളത്തിലെ പ്രധാനപ്പെട്ട വിവിധ പട്ടണങ്ങളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരുവിലേക്കും മൈസൂരിലേക്കും കോയന്പത്തൂരിലേക്കും മാവേലി ബസുകള്‍ സര്‍വീസ് നടത്തുന്നത്. പെര്‍മിറ്റ് ലഭ്യമാകുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചുമുളള സര്‍വീസുകളും കെഎസ്ആര്‍ടിസി നടത്തും.
https://www.facebook.com/Malayalivartha

























