രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ച സംഭവം പുറം ലോകത്തെ അറിയിച്ച അധ്യാപിക സ്‌കൂളില്‍നിന്നും പുറത്ത്; ശ്രീജ സ്‌കൂളിന്റെ പേര് കളങ്കപ്പെടുത്തിയെന്ന് പ്രിന്‍സിപ്പാള്‍

രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ച സംഭവം പുറംലോകമറിയിച്ച അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. കരുനാഗപ്പള്ളി എല്‍പി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ ശ്രീജയെയാണ് സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയത്. ശ്രീജ സ്‌കൂളിന്റെ പേര് കളങ്കപ്പെടുത്തിയെന്നാണ് പ്രിന്‍സിപ്പാള്‍ നല്‍കുന്ന വിശദീകരണം.
ശ്രീജ പറയുന്നതിങ്ങനെ
'ഇന്നലെ സ്റ്റാഫ് മീറ്റിങ് കൂടിയിട്ടാണ് എന്നെ പുറത്താക്കാന്‍ തീരുമാനിച്ചത്. അവരുടെ സ്‌കൂളിന്റെ പേര് ചീത്തയാക്കി എന്നാണ് ആരോപിച്ചത്. എന്റെ ജോലി പോയതില്‍ വിഷമമില്ല. പക്ഷെ ഞാന്‍ ചെയ്ത തെറ്റ് ആ കുട്ടിയെ സഹായിച്ചതാണോ? മറ്റൊരു ടീച്ചറാണ് കുട്ടി സംസാരിക്കുന്നതിന്റെ വിഡിയോ എടുത്തത്. അത് ഞാനാണ് പ്രചരിപ്പിച്ചത് എന്നാണ് അവര്‍ പറയുന്നത്. എച്ച്എമ്മിന്റെ സമ്മതത്തോടുകൂടിയാണ് അന്നു ഞാന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.'
സംഭവം പുറംലോകമറിഞ്ഞതോടെ ശിശുസംരക്ഷണ സമിതിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ അച്ഛന്‍ അനീഷിനെയും രണ്ടാനമ്മ ആര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനമ്മയുടെ നിരന്തര പീഡനം മൂലം പലപ്പോഴും െ്രെഡവറായ പിതാവ് കുട്ടിയെ ജോലിയ്ക്ക് പോകുമ്പോള്‍ കൂടെ കൂട്ടാറുണ്ടായിരുന്നു. കുട്ടിയുടെ ചുമതല ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.
https://www.facebook.com/Malayalivartha

























