ഇടുക്കി അണക്കെട്ട് തുറന്നാല്‍ 100 മീറ്ററിനുള്ളില്‍ മുങ്ങുന്നത് 4,500 കെട്ടിടങ്ങള്‍; വ്യവസായ സ്ഥാപനങ്ങളും വീടുകളും സ്‌കൂള്‍ കെട്ടിടങ്ങളും പട്ടികയില്‍; പട്ടിക തയ്യാറാക്കിയിരിക്കുന്നത് വ്യത്യസ്ത ഉപഗ്രഹങ്ങളില്‍നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഇടുക്കിയിലെ മാത്രമുള്ള കണക്കനുസരിച്ച് അണക്കെട്ട് തുറന്നാല്‍ വെള്ളം ഒഴുകിപോകുന്ന പുഴയുടെ ഇരുവശങ്ങളിലെ നൂറു മീറ്ററിനുള്ളിലെ 4,500 കെട്ടിടങ്ങള്‍ ഒഴുകിപ്പോകുമെന്നാണ് കണക്ക്. വ്യവസായ സ്ഥാപനങ്ങളും വീടുകളും സ്‌കൂള്‍ കെട്ടിടങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇടുക്കി അണക്കെട്ടിനു ഷട്ടറുകളില്ലാത്തതിനാല്‍ അണക്കെട്ടിലെ വെള്ളം ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തുക. ഈ ഭാഗത്തെ കെട്ടിടങ്ങളുടെ 2017 വരെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ചാണ് ദുരന്തനിവാരണ അതോറിറ്റി പഠനം നടത്തിയത്.
വ്യത്യസ്ത ഉപഗ്രഹങ്ങളില്‍നിന്നു ശേഖരിച്ച വിവരങ്ങളും ഗൂഗിളില്‍നിന്നു ലഭിച്ച വിവരങ്ങളും കോര്‍ത്തിണക്കിയാണു പട്ടിക തയാറാക്കിയത്. ഇടുക്കിയില്‍ ഏതെങ്കിലും ഒരു തെരുവില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന കാറിന്റെ ടയര്‍പൊലും സൂം ചെയ്ത് കാണാന്‍ കഴിയുന്ന തരത്തില്‍ വ്യക്തതയുള്ളതാണു ചിത്രങ്ങളാണ് ശേഖരിച്ചത്. എന്നാല്‍, ഇടുക്കിയിലെ കാലാവസ്ഥയുടെ പ്രത്യേകത കാരണം ജില്ലയിലെ എല്ലാ ഭാഗത്തും ഉപഗ്രഹങ്ങളുടെ സേവനം ഉപയോഗപ്പെടുത്താനാകില്ല. മേഘങ്ങള്‍ മൂടിയ സ്ഥലങ്ങളില്‍ ഗൂഗിള്‍ അടക്കമുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്
ഇടുക്കി അണക്കെട്ടിലെ വെള്ളം ഏഴ് അടികൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്നാണു കെഎസ്ഇബി പറയുന്നത്. ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് കെഎസ്ഇബി തീരുമാനം. ചെറുതോണി ഷട്ടര്‍ തുറന്നാല്‍ ചെറുതോണിപ്പുഴയിലേക്കാണ് വെള്ളം ആദ്യം എത്തുന്നത്. ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി വില്ലേജുകളിലുള്ള കുടുംബങ്ങളെയാണ് കൂടുതല്‍ ബാധിക്കാന്‍ സാധ്യത. എന്നാല്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത് നിയന്ത്രിതമായ അളവിലായതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha

























