ഹനാന്റെ സ്വന്തമായ വീടെന്ന സ്വപ്‌നം യാധാര്‍ത്ഥ്യമാകുന്നു; രമേശ് ചെന്നിത്തലയുടെ ഇടപെടലിലൂടെ സ്ഥലം നല്‍കാമെന്ന് പ്രവാസി മലയാളി; തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും വീട് നിര്‍മിച്ച് നല്‍കുമെന്ന് വാഗ്ദ്ധാനവും

മത്സ്യവില്‍പന നടത്തി ഉപജീവനം മാര്‍ഗം തേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് സ്വന്തമായി വീടെന്ന സ്വപ്‌നം യാധാര്‍ത്ഥ്യമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിലൂടെയാണ് ആസ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. ഹനാന് സ്വന്തമായി വീട് വെക്കാന്‍ കുവൈറ്റ് പ്രവാസി മലയാളിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ തൊടുപുഴ സ്വദേശി ജോയ് മുണ്ടക്കാടനാണ് അഞ്ച് സെന്റ് ഭൂമി നല്‍കുന്ന്. ഹനാനെ സംരക്ഷിക്കേണ്ടത് മലയാളി സമൂഹത്തിന്റെ ബാധ്യതയാണെന്നും ഹനാന് സ്വന്തമായി ഒരു വീട് നിര്‍മ്മിക്കാന്‍ സഹായിക്കണം എന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഇതെന്നും ജോയ് മുണ്ടക്കാടന്‍ വ്യക്തമാക്കി.

അന്ത്യാളത്താണ് ഭൂമി സൗജന്യമായി നല്‍കുക. ഹനാന്‍ പഠിക്കുന്ന അല്‍ ഹസര്‍ കോളേജില്‍ പോയിവരാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് തൊടുപുഴയോടടുത്ത അന്ത്യാളത്ത് ഭൂമി നല്‍കുന്നതെന്ന് ജോയ് മുണ്ടക്കാടന്‍ പറഞ്ഞു. ഈ ഭൂമിയില്‍ വീട് നിര്‍മിച്ച് നല്‍കാന്‍ കുവൈറ്റിലെ തന്നെ ബൗബിയാന്‍ ഇന്‍ഡസ്ട്രി ഫോര്‍ ഗെയ്‌സസ് തയ്യാറായതായി രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും വീട് നിര്‍മിച്ച് നല്‍കുമെന്ന് വാഗ്ദ്ധാനം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























