യാത്രക്കാരില്‍ നിന്നും കണ്ടക്ടര്‍ പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കിയില്ല, കൈയ്യോടെ പൊക്കി വിജിലന്‍സ് സ്‌ക്വാഡ്

യാത്രക്കാരില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കാത്ത കണ്ടക്ടറെ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് സ്‌ക്വാഡ് പിടികൂടി. മൂന്നാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ടി. രമേശ് ഖന്നയാണ് പിടിയിലായത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. മൂന്നാര്‍തേനി റൂട്ടിലെ ബസിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.പരിശോധനയില്‍ 14 യാത്രക്കാരുടെ കൈയില്‍നിന്ന് പണം വാങ്ങിയെങ്കിലും ടിക്കറ്റ് നല്‍കിയില്ലെന്ന് കണ്ടെത്തി.
മേഖലയില്‍ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പിടിയിലാകുന്ന ആറാമത്തെ കണ്ടക്ടറാണ് ഇയാള്‍. ദേവികുളം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























