ഇത്രയും ഉപദ്രവകാരിയാണ് ഇയാള്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല... മാധ്യമ പ്രവര്‍ത്തകരെ കാണാനായി എത്തിയപ്പോൾ മുതൽ അയാൾ എന്റെ പിന്നാലെയുണ്ട്... ഒരു മാനസിക രോഗിയെപോലെ തന്റെ പുറകില്‍ നടക്കുകയായിരുന്നു... നൂറുദ്ദീനെ കുറിച്ച് ഹനാന്‍

വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെകുറിച്ച് ഹനാന്‍. കൊച്ചി സിറ്റി പൊലീസ് ഇന്നലെ നൂറുദ്ദീനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ഹനാൻ എന്ന വിദ്യാർത്ഥിനി ജീവിതമാർഗമായി എറണാകുളം തമ്മനത്ത് മീൻ വിൽക്കുന്നതായി വാർത്ത വന്നതിനെ തുടർന്ന് ആ കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ അപവാദ പ്രചരണവും ആക്രമണങ്ങളും നടന്നിരുന്നു. മാധ്യമങ്ങളെ ആക്രമിക്കുന്നു എന്ന രീതിയിൽ പെൺകുട്ടിക്ക് നേരെയാണ് സൈബർ ലോകത്ത് നിന്നും ആക്രമണമുണ്ടായത്.
ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഇയാള്‍ ഹനാനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. തുടര്‍ന്ന് ഈ വീഡിയോ വൈറലായി മാറി. കൂടാതെ ഇതിന് വിശദീകരണം നല്‍കിയും ഇയാള്‍ വെള്ളിയാഴ്ച വീഡിയോ തയ്യാറാക്കി. ഈ ലൈവ് വീഡിയോയിലും ഹനാനെതിരെ അധിക്ഷേപപരമായ പരാമര്‍ശങ്ങളുണ്ട്.
വയനാട് സ്വദേശിയായ ഇയാള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. ഹനാനെ അപകീർത്തിപ്പെടുത്തിയ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി ഹനാനെ അപമാനിച്ച മുഴുവൻ പേർക്കെതിരെയും കേസെടുക്കും. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കേസ് അന്വേഷണം.
കോളജില്‍ നിന്ന് അയച്ച വാഹനത്തിലാണ് അന്നേ ദിവസം ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ കാണാനായി പോയത്. അവിടെ എത്തിയത് മുതല്‍ കാണുന്നതാണ് ഈ നൂറുദ്ദീന്‍ ഷെയ്ഖിനെ. ഒരു മാനസിക രോഗിയെപോലെ ഇയാള്‍ തന്റെ പുറകില്‍ നടക്കുകയായിരുന്നു.
അവിടെ ഉണ്ടായിരുന്ന ഒരു വനിതാ റിപ്പോര്‍ട്ടറോട് തന്നെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്രയും ഉപദ്രവകാരിയാണ് ഇയാള്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. നിയമം നിയമത്തിന്റെ രീതിയില്‍ പോകുന്നുണ്ട്. സര്‍ക്കാരിന്റെയും കോളേജിന്റെയും ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളുമുണ്ട് ഹനാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























