Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു, നീരൊഴുക്ക് ശക്തമായാല്‍ ഡാം തുറന്നേക്കാന്‍ സാധ്യത

29 JULY 2018 09:31 AM IST
മലയാളി വാര്‍ത്ത

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2393.70അടിയായി ഉയര്‍ന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് 2393.08 അടിയായിരുന്നു ഇന്നലെ ജലനിരപ്പ്. പദ്ധതി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമാണ്. ഇത് തുടര്‍ന്നാല്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം തുറക്കും.

ഇടുക്കി ഡാമിലെ സംഭരണ ശേഷി 2403 ആണെങ്കിലും അതുവരെ 2400 അടി വരെ എത്താന്‍ കാത്തിരിക്കേണ്ട ആവശ്യമില്ലന്ന് മന്ത്രി എം.എം. മണി നിര്‍ദ്ദേശിച്ചു. ജലനിരപ്പ് 2395 ആകുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം. ഡാം തുറക്കുന്നത് പകല്‍ സമയത്ത് ആയിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ജനവാസമുള്ള പെരിയാര്‍ തീരത്ത് പൊലീസ്, ഫയര്‍ ഫോഴ്‌സ്, കെ.എസ്.ഇ.ബി, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഒരുക്കണം. വേണ്ട സ്ഥലങ്ങളില്‍ വെളിച്ചം ഏര്‍പ്പെടുത്തണം.

മരങ്ങള്‍ കടപുഴകിയാല്‍ ഉടന്‍ മുറിച്ചു മാറ്റുന്നതിന് പ്രദേശവാസികളെയും ടീമില്‍ ചേര്‍ക്കണം. പെരിയാറിന്റെ താഴ്ന്ന ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കം നടപടിള്‍ സ്വീകരിക്കണം. ഇത്തരം കാര്യങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് ആവശ്യത്തിന് പണം ചെലവഴിക്കാമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ സുരക്ഷാ മുന്‍ കരുതലുകള്‍ ഏകോപിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 20 ടീമുകളായി തിരിഞ്ഞ് ഉദ്യോഗസ്ഥര്‍ പെരിയാറില്‍ 20 കിലോ മീറ്റര്‍ ദൂരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിത്തുടങ്ങി. റവന്യൂ ഇറിഗേഷന്‍, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ അണക്കെട്ടിന്റെ താഴ്ഭാഗത്ത് നേരത്തേ തന്നെ സര്‍വേ നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends