Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഒന്നിച്ച് കഴിയാനുള്ള മോഹം വീട്ടുകാര്‍ എതിര്‍ത്തതോടെ കമിതാക്കള്‍ സൈബര്‍ കഫേയില്‍ പോയി വിഷം കഴിച്ചു; ഒടുവില്‍ മനസ് മാറിയപ്പോള്‍ ഐസിയുവില്‍ വധൂവരന്മാരുടെ വേഷത്തില്‍ വിവാഹം

30 JULY 2018 10:49 AM IST
മലയാളി വാര്‍ത്ത

എല്ലാം ഒരു സിനിമാ കഥപോലെ. ജീവനൊടുക്കാന്‍ ശ്രമിച്ചവര്‍ക്ക് അവസാനം ശാപമോക്ഷം. പ്രണയം സഫലീകരിക്കാന്‍ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കള്‍ക്ക് ഒടുവില്‍ ആശുപത്രി ഐസിയുവില്‍ വിവാഹം. ഹിസാര്‍ ജില്ലയിലെ പീരാന്‍വാലി ഗ്രാമത്തിലെ 23 കാരന്‍ ഗുരുമുഖ് സിംഗിനെയും ഹിസാര്‍ നഗരത്തിലെ വിദ്യൂത് നഗറിലെ 22 കാരി കുസുമത്തെയുമാണ് ആത്മഹത്യാ ശ്രമം നടത്തിയതിന് പിന്നാലെ വീട്ടുകാര്‍ വിവാഹം നടത്തി വിട്ടത്. ആശുപത്രിയില്‍ എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ ലളിതമായ ചടങ്ങ് നടത്തി.

ഹിസാറിലെ ഡിഎന്‍ കോളേജില്‍ സഹപാഠികളാണ് ഗുര്‍മുഖും കുസുമവും. പരിചയപ്പെട്ട നാള്‍ മുതലുള്ള ഇവരുടെ സൗഹൃദം രണ്ടു വര്‍ഷം മുമ്പ് പ്രണയമായി മാറുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇരുന്നതെങ്കിലും രണ്ടു പേരുടെയും മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ത്തു. ഒന്നിക്കാന്‍ കഴിയില്ലെന്ന് ഭയപ്പെട്ട ഇരുവരും ഒരു ക്ഷേത്രത്തിന് അടുത്തുള്ള നഗരത്തിലെ ഒരു സൈബര്‍ കഫേയില്‍ പോയിരുന്ന് ഒരുമിച്ച് വിഷം കഴിക്കുകയായിരുന്നു. ഇതിന് മുമ്പായി ഗുര്‍മുഖ് തന്റെ മൂത്ത സഹോദരനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. വിവരമറിഞ്ഞ് കുടുംബം പെട്ടെന്ന് തന്നെ കഫേയില്‍ എത്തുകയും ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. 

തുടര്‍ന്ന ഇരുവരേയൂം ഭരത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഐസിയുവില്‍ ആക്കുകയും ചെയ്തു. കാര്യങ്ങള്‍ വഷളായതോടെ പരസ്പരം വഴക്കടിച്ചിരുന്നു ഇരു വീട്ടുകാരുടേയും വാഗ്വാദം മൂര്‍ച്ഛിച്ചെങ്കിലും ആശുപത്രിയിലെ ഡോക്ടര്‍ റൂബി ചൗഹാന്റെ ഇടപെടല്‍ ഗുണകരമായി മാറി. കുട്ടികളുടെ ഇഷ്ടം പരിഗണിക്കാന്‍ ഇദ്ദേഹം ഇരുവീട്ടുകാരേയും ഉപദേശിക്കുകയും പിന്നീട് നടന്ന കൂടിയാലോചനയ്ക്ക് ശേഷം ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ലളിതമായ ചടങ്ങു നടത്തി മാതാപിതാക്കള്‍ തന്നെ ഇരുവരേയും ഒന്നിപ്പിച്ചു. 

ഐസിയുവില്‍ വധൂവരന്മാരുടെ വേഷത്തില്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. വീട്ടുകാര്‍ തന്നെ പ്രത്യേകമായി ക്ഷണിച്ച ഏറ്റവും അടുത്ത ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും സാന്നിദ്ധ്യത്തില്‍ ആയിരുന്നു വിവാഹം. അതേസമയം വിവാഹം നടന്നെങ്കിലും കുസുമത്തിന്റെ ആരോഗ്യനില അത്രമെച്ചമല്ല. എന്നാല്‍ ഗുര്‍മുഖിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇരുവര്‍ക്കും മികച്ച ചികിത്സയാണ് നല്‍കുന്നത്. ഇപ്പോള്‍ ലളിതമായ ചടങ്ങില്‍ വിവാഹം നടത്തിയെങ്കിലും ഇരുവരും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ എത്തിയ ശേഷം വമ്പന്‍ ചടങ്ങ് നടത്തി വിവാഹാഘോഷം പൊടിപൊടിക്കാനാണ് വധുവിന്റെ വീട്ടുകാരുടെ തീരുമാനം. ഗ്രാമം ഒന്നടങ്കം വിജയിച്ച കാമുകീകാമുകന്മാരെ കാത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends