പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു

കേരള മനസാക്ഷിയെ ഞെട്ടിച്ച് പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ തലയറുത്തു കൊന്നു. പെരുമ്പാവൂര്‍ ഇടത്തിക്കാടാണ് ദാരുണമായ കൊലപാതകം നടന്നത്. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി.
വാഴക്കുളം ഇടത്തിക്കാടാണ് സംഭവം നടന്നത്. ആക്രമണത്തിൽ പിതാവ് തമ്പിക്കും പരുക്കേറ്റു. രാവിലെ പത്തേമുക്കാലോടെയാണ് ആക്രമണം. മോഷണശ്രമമായിരുന്നുവെന്നാണു പ്രാഥമിക സൂചന.പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇതരസംസ്ഥാന തൊഴിലാളി ആക്രമണം നടത്തുകയായിരുന്നെന്നാണ് വിവരം.
ആക്രമണം തടയാന്‍ ശ്രമിക്കുമ്പോള്‍ പിതാവിനും കുത്തേറ്റു. ബഹളം കേട്ട് ഓടിവന്ന് രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിക്കും പരിക്കേറ്റിട്ടുണ്ട്. കഴുത്തിന് വെട്ടേറ്റ നിമിഷയെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്.
ഈ കുടുംബവുമായി അക്രമം നടത്തിയ ഇതരസംസ്ഥാനതൊഴിലാളിക്ക് മുന്‍പരിചയമുണ്ടായിരുന്നെന്ന് സൂചനയുണ്ട്. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























