കേരളത്തിലെ ഔദ്യോഗിക ഹിന്ദു സംഘടനകളെല്ലാം ഇന്നത്തെ ഹര്‍ത്താലിനെ രാഹുല്‍ ഈശ്വര്‍ പിന്തുണയ്ക്കുന്നതെന്തിന്? 'കുരയ്ക്കുന്ന സിംഹ'മായി ലോകത്ത് പാഞ്ഞുനടക്കുന്ന രാഹുലിന്റെ ജോലി എന്താണെത് ഇന്നും അജ്ഞാതവും ദുരൂഹവുമാണ് ജനം ടി.വി ലേഖകന്‍ ചോദിക്കുന്നു

ആരുടെ നേതാവാകാനാണ് രാഹുല്‍ ശ്രമിക്കുന്നത്? ആരില്‍ നിന്നാണ് രാഹുലിന് ഫണ്ട് കിട്ടുന്നത്? ശ്രീരാമസേന എന്നൊക്കെപ്പറയുന്നത് എന്താണ്? ആരെ ഉദ്ധരിക്കാനാണ് രാഹുല്‍ പരിശ്രമിക്കുന്നത്? കേരളത്തിലെ ഔദ്യോഗിക ഹിന്ദു സംഘടനകളെല്ലാം ഇന്നത്തെ ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. രാഹുല്‍ ഈശ്വറിന്റെ ഹര്‍ത്താല്‍ തോറ്റവന്റെ ഒപ്പീസാണ്. കരുതിയിരുന്നാല്‍ എല്ലാവര്‍ക്കും നല്ലത്. ജനം ടി.വി ലേഖകനായ മനോജ് മനയില്‍ ചോദിക്കുന്നു. ജന്‍മഭൂമി, അമൃതാ ടി.വി എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ടറായിരുന്നു മനോജ് മനയില്‍.
പണ്ട് കുമ്മനം രാജശേഖരനെ ചൊറിഞ്ഞ് നിയമസഭയില്‍ സീറ്റ് ഒപ്പിച്ചെടുത്തവനാണീ മധ്യവര്‍ത്തി (രാഹുല്‍ ഈശ്വര്‍). പക്ഷെ, അയാളുദ്ദേശിച്ച സ്ഥലമല്ലാഞ്ഞതിനാല്‍ നിന്നില്ല എന്നുമാത്രം. ഇനിയിപ്പോ, ഇടതുമുന്നണിയുടേയോ, വലതു മുന്നണിയിടേയോ സ്ഥാനാര്‍ത്ഥിയാവാനുള്ള ശ്രമത്തിലായിരിക്കും വിദ്വാന്‍. അതിനു മുന്നോടിയായി താന്‍ ഹിന്ദു സംരക്ഷകനായി അഭിനയിക്കേണ്ടത് അത്യാവശ്യമാണല്ലോ. ശ്രീലങ്കന്‍ ബന്ധത്തെക്കുറിച്ചായിരിക്കും. ഇത്രയും കാലമായിട്ടും കുടുംബക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അജ്ഞാതമാണ് രാഹുലിന്റെ ശ്രീലങ്കന്‍ ബന്ധം.
ഇപ്പോഴും രാഹുല്‍ പ്രത്യക്ഷത്തില്‍ ജോലിയില്ലാത്ത ആളാണെങ്കിലും തന്റെ ശമ്പളത്തെക്കുറിച്ച് പറയുന്നത് ഏതു ജോലിയെ സൂചിപ്പിച്ചാണെന്നു ആര്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ല. 'സ്വാമി അയ്യപ്പന് എതിരെ വാദിക്കുന്ന ഇന്ദിര ജയ്‌സിംഗ് പോലുള്ളവര്‍ കോടികള്‍ വിദേശ ഫണ്ട് ഉള്ളവരാണ്, ഞങ്ങള്‍ സ്വന്തം ശംബളത്തില്‍ നിന്ന് മാറ്റി വച്ച് പോരാടാന്‍ ഇറങ്ങുന്നവരാണ്' എന്നായിരുന്നു 2018 ജൂലായ് 25ന് രാഹുലിന്റെ പോസ്റ്റ്. എന്നാല്‍ ഈ ലേഖകന്‍ 'രാഹുലിന്റെ ശമ്പളം കിട്ടുന്ന ജോലി എന്താണ്?' എന്ന പരാമര്‍ശം ഉന്നയിച്ചപ്പോള്‍ ആ പോസ്റ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തു എന്നാണ് തോന്നുന്നത്. 'കുരയ്ക്കുന്ന സിംഹ'മായി ലോകത്ത് പാഞ്ഞുനടക്കുന്ന രാഹുലിന്റെ ജോലി എന്താണ് എന്നത് ഇന്നും അജ്ഞാതവും ദുരൂഹവുമാണ്.
രാഹുലിന്റെ ഇരട്ടത്താപ്പ് മുടിയോടെ അഴിഞ്ഞുവീഴുന്നത് മദനിയുമായുള്ള രഹസ്യസംഭാഷണത്തെത്തുടര്‍ന്നാണ്. അക്കാര്യം ലോകത്തിന്റെ മുന്നില്‍ അറിയിക്കുന്നത് ഈ ലേഖകനാണ്((http://www.jeevanews.com/archives/9321 ). ഇത് ഹിന്ദുസമാജത്തിന് സത്യത്തില്‍ ഞെട്ടലും പരിഭ്രമവും സമ്മാനിച്ചു. അയാളുടെ നീചത്തരത്തിന് ഇതിലും വലിയ ഉദാഹരണം വേറെ വേണ്ടിയിരുന്നില്ല. അതുവരെ രാഹുല്‍ ഈശ്വര്‍ ഹിന്ദുത്വവാദത്തിന്റെ മിഡില്‍റൈറ്റാണെന്നു വിശ്വസിച്ചിരുന്നവര്‍ അമ്പരന്നു. കേരളത്തിലെ അമ്പലങ്ങളിലെ വേദികള്‍ പൊടുന്നനെ നിലച്ചു. നഖശിഖാന്തം രാഹുല്‍ വിമര്‍ശിക്കപ്പെട്ടു. തല്ലുകൊടുക്കും എന്നുവരെയുള്ള ഭീഷണിവരെയുണ്ടായി. എന്നാല്‍ ഈ മധ്യവര്‍ത്തിയില്‍നിന്നുമുള്ള സംഭാവന ഇനിയും വലുതായി വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.
https://www.facebook.com/Malayalivartha


























